മറാവി: ദക്ഷിണ ഫിലിപ്പീൻസിലെ ഗ്രാമത്തിൽ തീവ്രവാദികൾ അതിക്രമിച്ചുകടന്ന് സ്കൂൾ പിടിച്ചെടുത്ത് ബന്ദികളാക്കിയവരെ സൈന്യം മോചിപ്പിച്ചു. 12 കുട്ടികളുൾപ്പെടെ 31 പേരെയാണ് മോചിപ്പിച്ചത്. സൈന്യവുമായുള്ള ഏറ്റുമുട്ടലിനൊടുവിലാണ് തീവ്രവാദികൾ അടിയറവു പറഞ്ഞത്.
ആളപായമില്ലെന്നാണു റിപ്പോർട്ട്. സ്കൂൾപരിസരം സുരക്ഷിതമാണെന്നും സൈന്യം അറിയിച്ചു. എന്നാൽ, തടവിലാക്കിയവരെ മുഴുവനും ഭീകരർ വിട്ടയച്ചിട്ടുണ്ടോ എന്നു വ്യക്തമല്ല. മാസത്തിലേെറയായി തീവ്രവാദസംഘങ്ങൾ സായുധകലാപം നടത്തിവരുന്ന മറാവി നഗരത്തിൽനിന്ന് 160 കിലോമീറ്റർ അകലെയുള്ള പിഗ്കാവയാനിൽ ആണ് സംഭവം.
നൂറുകണക്കിന് തോക്കുധാരികൾ ഏതാനുംപേർ മാത്രം കാവലിലുള്ള ചെക്പോസ്റ്റ് ആക്രമിച്ചശേഷം സമീപത്തുള്ള സ്കൂളിെൻറ നിയന്ത്രണം ഏറ്റെടുത്തു സിവിലിയന്മാരെ മനുഷ്യകവചമാക്കുകയായിരുെന്നന്ന് സൈന്യം അറിയിച്ചു. ഇവർ സ്കൂളിനു ചുറ്റും ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കൾ നിക്ഷേപിച്ചതായും സൈനികവക്താവ് ക്യാപ്റ്റൻ അർവിൻ എൻസിനാസ് അറിയിച്ചു.
ബങ്സാമോറോ ഇസ്ലാമിക് ഫ്രീഡം ഫൈറ്റേർസി(ബി.െഎ.എഫ്.എഫ്)ൽപെട്ട ഇൗ സംഘത്തിന് െഎ.എസുമായി ബന്ധമുണ്ടെന്ന് സായുധവിഭാഗം വക്താവ് റെസ്റ്റിറ്റ്യൂേട്ടാ പാഡില്ല നേരേത്ത പറഞ്ഞിരുന്നു. ആക്രമണം നടത്തിയ ചെക്പോസ്റ്റിൽ നിന്ന് ഇവർ നീങ്ങിയതായി ഇദ്ദേഹം പുറത്തുവിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് സ്കൂൾ പിടിച്ചെടുത്ത വിവരം സൈന്യം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.