സൻആ: പ്രത്യേക വിഭവങ്ങൾ ഒരുക്കിയും നോമ്പുതുറകൾ സംഘടിപ്പിച്ചും ലോക മുസ്ലിംകൾ വിശുദ്ധ റമദാനിലൂടെ കടന്നുപോകുേമ്പാൾ കൊടിയ പട്ടിണിയോട് നിസ്സഹായരായി മല്ലിടുകയാണ് യമൻ ജനത. രണ്ടു വർഷത്തിലേറെയായി തുടരുന്ന യുദ്ധത്തിെൻറ അനന്തരഫലമായാണ് യമനിലെ കുഞ്ഞുങ്ങൾക്കടക്കം കുടിനീരുപോലും കിട്ടാക്കനിയായത്.
ലോകത്തെ ഏറ്റവും വലിയ മാനവിക പ്രതിസന്ധി എന്ന് യു.എൻ വിശേഷിപ്പിച്ച യമനിൽ 1.7 കോടി ജനത മതിയായ ഭക്ഷണം കിട്ടാതെ നരകിക്കുന്നു. 20 ലക്ഷത്തിലേറെ കുഞ്ഞുങ്ങളാണ് കടുത്ത പോഷകാഹാരക്കുറവിെൻറ പിടിയിൽ. തടയാനാവാത്ത രോഗങ്ങൾമൂലം ഒാരോ പത്തു മിനിറ്റിലും അഞ്ചു കുട്ടികൾ വീതം മരിക്കുന്നുവെന്ന ഞെട്ടിക്കുന്ന കണക്ക് നികത്തുന്നത് യൂനിസെഫ് ആണ്. രാജ്യത്താകമാനം കോളറ പടരുന്നുണ്ട്. മരണവുമായി മല്ലിടുന്ന എല്ലും തൊലിയുമായ കുഞ്ഞുങ്ങളുടെ കണ്ണീരണിയിക്കുന്ന കാഴ്ച.
യുദ്ധമുഖത്തിലൂടെ കടന്നുപോവുന്ന യമനിെൻറ മൂന്നാമത്തെ റമദാൻ ആണിത്. ഇൗ മാസത്തെ ആഘോഷമാക്കുക എന്നത് ഇവരുടെ വിദൂര ചിന്തയിൽ േപാലുമില്ല. ഇവിടെ വിൽക്കാനും വാങ്ങാനും ഒന്നുമില്ല. കഴിഞ്ഞ വർഷത്തിലേതിനേക്കാൾ ദയനീയമാണ് സ്ഥിതിഗതികളെന്ന് പടിഞ്ഞാറൻ യമനിലെ ഹൊദൈദയിലെ കച്ചവടക്കാരനായ യഹ്യ ഹുബെർ പറയുന്നു. അതിദാരുണമാണ് ഞങ്ങളുടെ അവസ്ഥ. മാസങ്ങളായി ഒരു വരുമാനവുമില്ല. സാധനങ്ങൾക്ക് വൻ വിലയാണ്. അത്യാവശ്യം വേണ്ടതുപോലും വാങ്ങാൻ ൈകയിലൊന്നുമില്ല -ഹൊദൈദ നിവാസിയായ നബീൽ ഇബ്രാഹിമിെൻറ വാക്കുകൾ. എവിടെയും വൈദ്യുതിയില്ല, വെള്ളമില്ല, കടുത്ത ചൂടും. മിക്കയിടങ്ങളിലും ഉപരോധങ്ങൾ -സന്നദ്ധ പ്രവർത്തകനായ സാദിഖ് അൽ സഇൗദി പറയുന്നു.
മേഖലയിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിൽ ഒന്നാണ് ഇന്ന് യമൻ. ഹൂതി വിമതരും അറബ് സഖ്യസേനയും തമ്മിലുള്ള യുദ്ധമാണ് രാജ്യത്തെ ഇവ്വിധം തകർത്തത്. നിരവധി ആശുപത്രികളും ക്ലിനിക്കുകളും ബോംബാക്രമണത്തിൽ തകർന്നടിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.