ഗസ്സ സിറ്റി: ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച യു.എസ് നടപടിയിൽ പ്രതിഷേധം തുടരുന്നതിനിടെ, ഗസ്സയിൽ വ്യോമാക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. പ്രേക്ഷാഭകരെ അടിച്ചമർത്താനുള്ള ഇസ്രായേലിെൻറ നീക്കമാണ് ഇവരുടെ ജീവനെടുത്തത്.
വടക്കൻ ഗസ്സയിലെ ലാഹിയ മേഖലയിലാണ് ഇസ്രായേൽ വ്യോമാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ അധികൃതർ അറിയിച്ചു. എന്നാൽ, ഇക്കാര്യം ഇസ്രായേൽ നിഷേധിച്ചിട്ടുണ്ട്. നിരവധി പേർക്ക് പരിക്കുണ്ട്. എന്നാൽ വടക്കൻ ഗസ്സയിൽ ആക്രമണം നടന്നിട്ടില്ലെന്നാണ് ഇസ്രായേൽ അവകാശ വാദം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും ഇവിടെ രണ്ട് ഫലസ്തീനകൾ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.