കാബൂൾ: മധ്യഅഫ്ഗാനിസ്താനിലെ മൈദാൻ വർദക് പ്രവിശ ്യയിൽ സൈനിക താവളത്തിനുനേരെയുണ്ടായ താലിബാൻ ആക്രമ ണത്തിൽ 100ലേറെ സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സൈനിക പ രിശീലന കേന്ദ്രത്തിനകത്താണ് വൻ ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കൾനിറച്ച കാർ പൊട്ടിത്തെറിച്ചതിനുപിന്നാലെ തോക്കുധാരികളും ആക്രമണം നടത്തുകയായിരുന്നു.
12 പേർ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നായിരുന്നു ആദ്യം സർക്കാർ പുറത്തുവിട്ടത്. 126 സൈനികർ മരിച്ചതായി ഒൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിേട്ടഴ്സ് റിപ്പോർട്ട് ചെയ്തു. താവളത്തിനകത്ത് ഇരച്ചുകയറിയ ഭീകരരിൽ രണ്ടുപേരെ കൊലപ്പെടുത്തിയതായി പ്രവിശ്യാ ഗവർണറുടെ വക്താവ് അറിയിച്ചു.
രാജ്യത്തെ നടുക്കിയ ആക്രമണത്തിെൻറ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തിട്ടുണ്ട്. ഇതിനുമുമ്പ് നിരവധി ആക്രമണങ്ങൾ ആസൂത്രണംചെയ്ത് നടപ്പാക്കിയവരാണ് ഇതിനുപിന്നിലെ ഗ്രൂപ്പെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. കഴിഞ്ഞദിവസം തൊട്ടടുത്ത ലൊഗാർ പ്രവിശ്യയിൽ എട്ടു സുരക്ഷ സൈനികരെ താലിബാൻ വധിച്ചിരുന്നു. യു.എസ് പിന്തുണയോടെ നിലനിൽക്കുന്ന സർക്കാറിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കാൻ രാജ്യത്ത് ശ്രമം ശക്തമാണ്.
അഫ്ഗാനിസ്താനിൽ ഒൗദ്യോഗിക ഭരണകൂടം നിലനിൽക്കുന്നുവെങ്കിലും പകുതിയിലേറെ പ്രദേശത്തും ഭരണം താലിബാൻ നിയന്ത്രണത്തിലാണ്. രക്തരൂഷിത ആക്രമണം മാർഗമായിക്കണ്ട താലിബാനുമായി യു.എസ് കാർമികത്വത്തിൽ സമാധാന ചർച്ച സജീവമാണെങ്കിലും അഫ്ഗാനിൽ ആക്രമണങ്ങൾക്ക് കുറവുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.