മൂ​സി​ലി​ൽ നാ​ലു ല​ക്ഷംപേർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി യു.​എ​ൻ

ബഗ്ദാദ്: െഎ.എസ് ഭീകരരുടെ അധീനതയിലുള്ള പടിഞ്ഞാറൻ മൂസിലിൽ നാലു ലക്ഷത്തോളം സിവിലിയന്മാർ ഉപരോധത്തിൽ കഴിയുകയാണെന്ന് െഎക്യരാഷ്ട്രസഭ.  ഏതാണ്ട്  ഭക്ഷണംപോലുമില്ലാതെ ഭയന്നുവിറച്ചാണ് അവർ കഴിയുന്നതെന്ന് ഇറാഖിലെ യു.എൻ പ്രതിനിധി ബ്രൂണോ ഗെദ്ദോ അറിയിച്ചു. 

ആറു ലക്ഷത്തോളം പേർ ഇപ്പോഴും നഗരത്തി​െൻറ ഭാഗങ്ങളിൽ കഴിയുന്നുണ്ടെന്നും യു.എൻ ചൂണ്ടിക്കാട്ടി. ഫെബ്രുവരി ഒമ്പതിനാണ് െഎ.എസിൽനിന്ന് പടിഞ്ഞാറൻ മൂസിൽ പിടിച്ചെടുക്കുന്നതിന് ഇറാഖി സൈന്യം ആക്രമണം തുടങ്ങിയത്. കിഴക്കൻ മേഖല സൈന്യം തിരിച്ചുപിടിച്ചിരുന്നു.
െഎ.എസ് തിരിച്ചടി ഭയന്ന് ഇവിടെ ആയിരങ്ങൾ പലായനം ചെയ്യുകയും ചെയ്തു.

2014ലാണ് െഎ.എസ് മൂസിൽ  പിടിച്ചെടുത്തത്. യു.എസ് സഖ്യസേനയുടെ പിൻബലത്തോടെ ഭൂരിഭാഗം മേഖലകളും സൈന്യം തിരിച്ചുപിടിച്ചു. കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് മൂസിൽ തിരിച്ചുപിടിക്കുന്നതിനുള്ള പോരാട്ടം ആരംഭിച്ചത്. 

മൂന്നു മാസം നീണ്ട പോരാട്ടത്തിനിടെ ജനുവരിയിൽ കിഴക്കൻ മേഖല പിടിെച്ചടുത്തു. അതേസമയം, ചില സർക്കാർകെട്ടിടങ്ങൾ സ്വന്തമാക്കിയതല്ലാതെ പടിഞ്ഞാറൻ മേഖലയിൽ സൈന്യത്തിന് കാര്യമായ മുന്നേറ്റമുണ്ടായിട്ടില്ല.

Tags:    
News Summary - mosul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.