ലാഹോർ: മുൻ പട്ടാളമേധാവിയും ഏകാധിപതിയുമായ പർവേസ് മുശർറഫിെൻറ വധശിക്ഷ ഉന്നത കോടതി റദ്ദാക്കി. പ്രത്യേക കോടതി ഉത്തരവ് ഭരണഘടനവിരുദ്ധമാണെന്ന് വ്യക്തമാക്ക ിയാണ് കോടതി ഉത്തരവ്.
മുശർറഫിനെതിരായ രാജ്യദ്രോഹക്കുറ്റം പരിഗണിക്കാൻ സ് പെഷൽ ൈട്രബ്യൂണൽ രൂപവത്കരിച്ചത് ഭരണഘടന വിരുദ്ധമാണെന്ന് ലാഹോർ ഹൈകോടതി ഫുൾബെഞ്ച് വ്യക്തമാക്കി. ഡിസംബർ 17നാണ് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. മുശർറഫിനെതിരെ കേസ് എടുത്തത് നിയമമനുസരിച്ചല്ലെന്നും മൂന്നംഗ ബെഞ്ച് ഏകകണ്ഠ്യേന വിധിച്ചു.
അഞ്ചു വർഷമായി ദുബൈയിൽ കഴിയുന്ന മുശർറഫിന് ഏറെ ആശ്വാസം പകരുന്നതാണ് വിധി. 2013ലാണ് നവാസ് ശരീഫ് സർക്കാർ രാജ്യദ്രോഹ കേസ് ചുമത്തിയത്. പരാതി മുതലുള്ള എല്ലാ നടപടികളും ലാഹോർ ഹൈകോടതി റദ്ദാക്കിയതായും ജനറൽ മുശർറഫ് പൂർണമായും സ്വതന്ത്രനാണെന്നും അഡീഷനൽ അറ്റോണി ജനറൽ ഇശ്തിയാഖ് എ. ഖാൻ പറഞ്ഞു.
കേസും പ്രത്യേക കോടതി രൂപവത്കരണവും ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുശർറഫ് കോടതിയെ സമീപിച്ചത്. വധശിക്ഷ നടപ്പാക്കുംമുമ്പ് മുശർറഫ് മരണപ്പെട്ടാൽ മൃതദേഹം പാർലമെൻറിലേക്ക് കൊണ്ടുവരണമെന്നും മൂന്നുദിവസം കെട്ടിത്തൂക്കണമെന്നും പ്രത്യേക കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.