റോഹിങ്ക്യകളുടെ വീടുകളും പള്ളികളും ഉണ്ടായിരുന്നിടത്ത് മിലിറ്ററി ക്യാമ്പുകൾ ഉയരുന്നു

യാങ്കോൺ: മ്യാൻമറിൽ ഏഴ് ലക്ഷത്തോളം റോഹിങ്ക്യകളുടെ അടിച്ചോടിച്ച് അവിടെ മിലിറ്ററി ബേസുകൾ നിർമിക്കുന്നതായി ആംനസ്റ്റി ഇന്‍റർനാഷണൽ. സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെയാണ് ആംനസ്റ്റി ആരോപണം ഉന്നയിച്ചത്. റോഹിങ്ക്യകളുടെ വീടുകളും പള്ളികളും ഉണ്ടായിരുന്നിടത്താണ് ഇപ്പോൾ മ്യാൻമർ പട്ടാളം കെട്ടിടങ്ങൾ ഉയർത്തുന്നത്. ഗ്രാമത്തിന്‍റെ അവശിഷ്ടങ്ങൾ ബുൽഡോസർ കൊണ്ട് നിരപ്പാക്കിയാണ് കെട്ടിട നിർമാണം ആരംഭിച്ചതെന്നും ആംനസ്റ്റി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 

ഈ പ്രദേശത്ത് വീടുകളുടേയും റോഡുകളുടേയും നിർമാണം ത്വരിതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടെ നിന്നും ഒഴിഞ്ഞുപോകാൻ തയാറാകാതിരുന്ന റോഹിങ്ക്യൻ മുസ്ലിങ്ങളെ നിർബന്ധപൂർവം ഒഴിപ്പിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

റോഹിങ്ക്യൻ മുസ്ലിങ്ങളെ ഉപദ്രവിച്ചവർക്കുവേണ്ടിയാണ് പുതിയ കെട്ടിടങ്ങൾ ഉയരുന്നതെന്ന് ആംനസ്റ്റിയുടെ ക്രൈസിസ് റെസ്പോൺസ് ഡയറക്ടർ തിരാന ഹസൻ പറഞ്ഞു.

കഴിഞ്ഞ ആഗസ്റ്റിൽ പടിഞ്ഞാറൻ മ്യാൻമറിലെ റഖൈൻ സ്റ്റേറ്റിൽ 350ഓളം ഗ്രാമങ്ങളാണ് അഗ്നിക്കിരയായത്. പട്ടാള ആക്രമണത്തിൽ പിടിച്ചുനിൽക്കാനാകാതെ റോഹിങ്ക്യയിലെ മുസ്ലിങ്ങൾ ബംഗ്ളാദേശിലേക്ക് പലായനം ചെയ്യുകയായിരുന്നു.  

Tags:    
News Summary - Myanmar 'Building Military Bases' Where Rohingya Homes and Mosques Once Stood-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.