പ്യോങ്യാങ്: ദക്ഷിണ കൊറിയക്കെതിരെ പ്രഖ്യാപിച്ച സൈനിക നടപടിയിൽനിന്ന് ഉത്തര കൊറിയ പിന്മാറി. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിെൻറ നേതൃത്വത്തിൽ കഴിഞ്ഞദിവസം ചേർന്ന സൈനിക തലവന്മാരുടെ യോഗത്തിലാണ് തീരുമാനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകത്ത് കോവിഡ് ഭീതി നിലനിൽക്കുന്ന നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചാണ് താൽക്കാലികമായി സൈനികനടപടി വേണ്ടെന്നുവെച്ചതെന്നാണ് റിപ്പോർട്ട്.
ഇതിെൻറ ഭാഗമായി അതിർത്തിയിൽ കഴിഞ്ഞദിവസം പുനഃസ്ഥാപിച്ച ലൗഡ്സ്പീക്കർ പൊളിച്ചുമാറ്റാനുള്ള നടപടിയും ഉത്തര കൊറിയ ആരംഭിച്ചിട്ടുണ്ട്. ഇരു കൊറിയകളുടെയും അതിർത്തിയിൽ നിലനിന്ന യുദ്ധഭീതിക്കാണ് ഇതോടെ വിരാമമായത്.
ഉത്തര കൊറിയൻ വിമതർ ദേശവിരുദ്ധ പ്രസ്താവനകൾ അടങ്ങിയ ലഘുലേഖകളും ബലൂണുകളും അതിർത്തിയിലൂടെ വിതരണംചെയ്യുന്നത് ദക്ഷിണ കൊറിയ തടയുന്നില്ലെന്നാരോപിച്ചാണ് ഉത്തര കൊറിയ സൈനിക നടപടി പ്രഖ്യാപിച്ചത്. തുടർന്ന് അതിർത്തിയിൽ സ്ഥാപിച്ചിരുന്ന ലെയ്സൺ ഓഫിസും ഉത്തര കൊറിയ തകർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.