മോദി നെതന്യാഹുവിന്​ നൽകിയത്​ കേരളത്തിൽ നിന്നുള്ള സമ്മാനങ്ങൾ

ജറുസലേം: ഇസ്രയേലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ പ്രധാനമന്ത്രി ​െബഞ്ചമിന്‍ നെതന്യാഹുവിന്​ നൽകിയത്​ കേരളത്തിൽ നിന്നുള്ള ഉപഹാരങ്ങൾ. ഇന്ത്യയിലെ ജൂത പാരമ്പര്യം വെളിവാക്കുന്ന സുപ്രധാന ചരിത്ര രേഖകളുടെ പകര്‍പ്പുകളാണ്​ ഉപഹാരമായി നെതന്യാഹുവിന്​ കൈമാറിയത്.

ഇന്ത്യയുടെ ജൂതപാരമ്പര്യത്തി​​​െൻറ ശേഷിപ്പുകൾ വെളിവാക്കുന്ന രണ്ട് ചെമ്പു തകിടുകളുടെ പകര്‍പ്പുകളും ജൂതരുടെ വിശുദ്ധ ഗ്രന്ഥമായ തോറയുടെ കൈയെഴുത്തു പ്രതിയും പുരാതന സ്വർണ കിരീടവുമാണ്​ ഉപഹാരമായി നല്‍കിയത്​. 9-10 നൂറ്റാണ്ടുകളില്‍ എഴുതപ്പെട്ട ചെമ്പു തകിടുകളും തോറയും ഉള്‍പ്പെടുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കൊച്ചിയിലെ ജൂതൻമാർക്ക്​ രാജാവ്​ അനുവദിച്ച വിശേഷ അധികാര- അവകാശങ്ങൾ സംബന്ധിച്ച ലിഖിതത്തി​​​െൻറ പതിപ്പാണ്​ ഒന്ന്​. ജൂതന്‍മാര്‍ക്ക് ഇന്ത്യയുമായുണ്ടായിരുന്ന പ്രാചീന കച്ചവട ബന്ധത്തി​​​െൻറ ഏറ്റവും പഴക്കമുള്ള രേഖയാണ് രണ്ടാമത്തെ ചെമ്പു തകിടിലുള്ള ലിഖിതം. കേരളത്തിലെ ജൂത പ്രമുഖനായിരുന്ന ജോസഫ് റബ്ബാന്​ ഹിന്ദു രാജാവായിരുന്ന ചേരമാന്‍ പെരുമാള്‍ (ഭാസ്‌കര രവിവര്‍മ) നല്‍കിയ വിശേഷാധികാരങ്ങളും ആരാധനാലയങ്ങൾ ഭൂമിയും നികുതി ഇളവ്​ പോലുള്ള അവകാശങ്ങളും സംബന്ധിച്ച ശാസനമാണ് ഇത്​.  ജൂതശാസനം എന്നറിയപ്പെടുന്ന, കൊച്ചിയിലെ ജൂത പാരമ്പര്യത്തി​​​െൻറ  ചരിത്ര ശേഷിപ്പായ ഇവ മട്ടാഞ്ചേരി ജൂതപ്പള്ളിയായ പരദേശി സിനഗോഗിലാണ്​ സൂക്ഷിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ജൂതപാരമ്പര്യം വെളിവാക്കുന്ന ചെമ്പു തകിടുകള്‍ കൂടാതെ, കൊച്ചിയിലെ ജൂത സമൂഹം നല്‍കിയ വിശുദ്ധ ഗ്രന്ഥമായ തോറയുടെ പുരാതന കയ്യെഴുത്ത് പ്രതിയുടെ പതിപ്പും പുരാതനമായ ഒരു സ്വര്‍ണ കിരീടവും പ്രധാനമന്ത്രി നെതന്യാഹുവിന് സമ്മാനിച്ചു. 

ഇന്ത്യയിലെ ജൂതന്‍മാര്‍ നൂറ്റാണ്ടുകളോളം അധിവസിച്ചിരുന്ന പ്രദേശമായിരുന്നു കൊടുങ്ങല്ലൂര്‍. പിന്നീട് ഇവര്‍ കൊച്ചിയിലേയ്ക്ക് നീങ്ങുകയും കൊച്ചി ഒരു പ്രധാന ജൂത കേന്ദ്രമായി മാറുകയും ചെയ്തു. കൊച്ചിയിലെ ജൂതപ്പള്ളിയുടെയും തിരുവല്ലയിലെ മലങ്കര മാര്‍ത്തോമ സിറിയന്‍ പള്ളിയുടെയും സഹായത്തോടെയാണ് ജൂതശാസനത്തി​​​െൻറ പകര്‍പ്പ് തയാറാക്കിയിരുന്നത്​. 

Tags:    
News Summary - Narendra Modi gifts two sets of relics from Kerala to Netanyahu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.