????????????? ?????????????? ????????????? ???? ????????????? ????? ?????

കശ്മീരില്‍ സമാധാനം ആഗ്രഹിക്കുന്നു; യുദ്ധത്തിനെതിര് –നവാസ് ശരീഫ്

ഇസ്ലാമാബാദ്: കശ്മീര്‍ പ്രശ്നം സമാധാനപരമായി പരിഹരിക്കാനാണ് പാകിസ്താന്‍ ആഗ്രഹിച്ചതെന്നും  യുദ്ധത്തില്‍ എക്കാലവും എതിരാണെന്നും പ്രധാനമന്ത്രി നവാസ് ശരീഫ്. കശ്മീരില്‍ യു.എന്‍ പ്രമേയം നടപ്പാക്കണമെന്നാണ് ലോകശക്തികളും ആവശ്യപ്പെടുന്നത്. പ്രശ്നത്തില്‍ ചര്‍ച്ചക്ക് തയാറാണെന്ന് അറിയിച്ചിട്ടും ഇന്ത്യ മുഖം തിരിക്കുകയായിരുന്നു. ഞങ്ങളുടെ ശ്രമങ്ങള്‍ ഓരോ തവണയും വിഫലമായി. ഈ വിഷയത്തില്‍ വീണ്ടും ചര്‍ച്ചക്കു തയാറാണെന്നും ശരീഫ് വ്യക്തമാക്കി. പാക് പാര്‍ലമെന്‍റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തമായ  അന്വേഷണം നടത്താതെ ഉറി ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഇന്ത്യ പാകിസ്താനുമേല്‍ കെട്ടിവെക്കുകയാണ്. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം പാകിസ്താനാണ് പിന്നിലെന്ന് ഇന്ത്യ ആരോപിക്കുകയായിരുന്നു. ഇന്ത്യയുടെ ഉദ്ദേശ്യശുദ്ധി ഇതിലൂടെ മനസ്സിലാക്കാം. സമാധാന കരാര്‍ ലംഘിച്ച് സെപ്റ്റംബര്‍ 28ന് ഇന്ത്യ നടത്തിയ ആക്രമണത്തില്‍ രണ്ട് പാക്സൈനികര്‍ കൊല്ലപ്പെട്ടു. ഏത് ആക്രമണങ്ങള്‍ക്കും തിരിച്ചടി നല്‍കാന്‍ പാക്സൈന്യം സുസജ്ജമാണെന്ന് വീണ്ടും ഓര്‍മിപ്പിക്കുന്നുവെന്നും ശരീഫ് മുന്നറിയിപ്പു നല്‍കി.

ഇന്ത്യയും പാകിസ്താനും ദാരിദ്ര്യം തുടച്ചുനീക്കാനാണ് യുദ്ധം ചെയ്യേണ്ടത് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ശ്രദ്ധയില്‍പെടുത്തിയപ്പോള്‍, കാര്‍ഷികഭൂമികളില്‍ വെടിയുണ്ടകള്‍ വര്‍ഷിച്ച് ദാരിദ്ര്യം ഉന്മൂലനം ചെയ്യാന്‍ കഴിയില്ളെന്ന യാഥാര്‍ഥ്യം ഇന്ത്യ മനസ്സിലാക്കണമെന്നും ശരീഫ് പറഞ്ഞു.
ഉറി ആക്രമണത്തിനു ശേഷം ആദ്യമാണ് നവാസ് ശരീഫ് പാര്‍ലമെന്‍റ് സമ്മേളനത്തില്‍ സംസാരിക്കുന്നത്. ഇന്ത്യ പാകിസ്താനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് ഖുര്‍ഷിദ് ഷാ ആരോപിച്ചു. എന്തുകൊണ്ടാണ് നമ്മുടെ വിദേശനയം ഇത്രത്തോളം ദുര്‍ബലമായത്? നമ്മള്‍ ഒറ്റപ്പെട്ടെന്ന തോന്നല്‍ ഉണ്ടാവുന്നത്? ബംഗ്ളാദേശുകാര്‍പോലും പാകിസ്താന് എതിരായി നില്‍ക്കുന്നത്? അദ്ദേഹം ചോദിച്ചു. പാകിസ്താന്‍െറ നയങ്ങളാണ് ഇതിന് കാരണമെന്നും തിരുത്താന്‍ തയാറായില്ളെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ അനുഭവിക്കുമെന്നും ഖുര്‍ഷിദ് മുന്നറിയിപ്പുനല്‍കി.

തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇംറാന്‍ ഖാന്‍ പാര്‍ലമെന്‍റ് നടപടികള്‍ ബഹിഷ്കരിച്ചു. എന്നാല്‍, പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭുട്ടോ പങ്കെടുത്തു.  ഇന്ത്യ-പാക് പ്രശ്നത്തില്‍ പാക് പ്രധാനമന്ത്രി സ്വീകരിക്കുന്ന നിലപാടുകള്‍ അംഗീകരിക്കാനാവില്ളെന്നും  പ്രശ്നത്തില്‍ തക്ക സമയത്ത് ഇന്ത്യക്ക് തിരിച്ചടി നല്‍കാന്‍ കഴിഞ്ഞിട്ടില്ളെന്നും ആരോപിച്ചാണ് ഇംറാന്‍ഖാന്‍ പാര്‍ലമെന്‍റ് നടപടികള്‍ ബഹിഷ്കരിച്ചത്. പാക് ജനതയുടെ ഭരണകര്‍ത്താവായിരിക്കാന്‍ നവാസ് ശരീഫിനു അവകാശമില്ല. ശരീഫിനു മുന്നില്‍ ഇനി രണ്ടു മാര്‍ഗങ്ങളാണുള്ളത്. ഒന്നുകില്‍ രാജ്യത്തിനു ചേര്‍ന്ന പ്രധാനമന്ത്രിയാണ് അദ്ദേഹമെന്ന് തെളിയിക്കുക, അല്ളെങ്കില്‍ രാജിവെക്കുക -ഇംറാന്‍ ഖാന്‍ പറഞ്ഞു. 

Tags:    
News Summary - navas shareef

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.