ഇസ്രായേലിൽ ഐക്യ സർക്കാറിന് നെതന്യാഹു- ഗാ​ന്‍റ്സ് ധാരണ

ജറുസലം: ഭരണ പ്രതിസന്ധി രൂക്ഷമായ ഇസ്രായേലിൽ സഖ്യ സർക്കാറിന് ധാരണ. ലി​കു​ഡ് പാ​ര്‍ട്ടിയുടെ ബിന്യമിൻ നെതന്യാഹു വും ബ്ലൂ ​ആ​ന്‍ഡ് വൈ​റ്റ് പാ​ര്‍ട്ടി​യുടെ ബെ​ന്നി ഗാ​ന്‍റ്സും ഐക്യ സർക്കാർ രൂപീകരിക്കാനുള്ള ഉടമ്പടിയിൽ ഒപ്പ ുവെച്ചു. മൂന്നു തെരഞ്ഞെടുപ്പുകൾ അഭിമുഖീകരിച്ച 17 മാസം നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കാണ് ഇതോടെ അവസാനമായത്.

ഉടമ്പടി പ്രകാരം നെതന്യാഹു ഒന്നര വർഷം പ്രധാനമന്ത്രി പദവിയിൽ തുടരും. ശേഷം ഗാ​ന്‍റ്സ് പ്രധാനമന്ത്രിയാകും. നിലവി ൽ പ്രതിരോധമന്ത്രി പദം ഗാ​ന്‍റ്സ് വഹിക്കും.ബ്ലൂ ​ആ​ന്‍ഡ് വൈ​റ്റ് പാ​ര്‍ട്ടി​യുടെ ഗാബി അഷ്കനാസിയാകും പുതിയ വിദേശകാര്യ മന്ത്രി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ട സാഹചര്യത്തിൽ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ പാർലമെന്‍റായ നെസറ്റിനോട് പ്രസിഡന്‍റ് റുവെൻ റിവ്ലിൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരസ്പരം പോരടിച്ചിരുന്ന നെതന്യാഹുവും ഗാ​ന്‍റ്സും ധാരണയിലെത്തിയത്. അല്ലാത്ത പക്ഷം രാജ്യം ഒരു വർഷത്തിനുള്ളിൽ നാലാമത്തെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വന്നേനെ.

നേരത്തെ, തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ര്‍ക്കും ഭൂ​രി​പ​ക്ഷം കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ രൂ​പ​വ​ത്​ക​രി​ക്കാ​നാ​യി 28 ദിവസം വീതം ബിന്യമിൻ നെതന്യാഹുവിനും ബെ​ന്നി ഗാ​ന്‍റ്സിനും പ്ര​സി​ഡ​ൻ​റ്​ നൽകിയിരുന്നു. എന്നാൽ, സഖ്യ സർക്കാർ രൂപീകരണം സാധിക്കാത്ത സാഹചര്യത്തിൽ ഇരുവരും പിന്മാറുകയായിരുന്നു.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ, സെ​പ്​​റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ നെ​ത​ന്യാ​ഹു​വി​​ന്‍റെ പാ​ർ​ട്ടി കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെട്ടി​രു​ന്നു. 120 അംഗ നെസറ്റിൽ 61 അംഗങ്ങളുടെ പിന്തുണയാണ്​ കേവല ഭൂരിപക്ഷത്തിനു വേണ്ടത്​. 33 സീറ്റ്​ നേടിയ ബ്ലൂ ആന്‍റ് വൈറ്റ്​ പാർട്ടിയാണ്​ ഏറ്റവും വലിയ ഒറ്റക്കക്ഷി.

Tags:    
News Summary - Netanyahu, Gantz sign unity govt deal in Israel -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.