ജറൂസലം: ഇസ്രായേലിൽ ഐക്യസർക്കാറുണ്ടാക്കാൻ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും എ തിരാളിയായ ബെന്നി ഗാൻറ്സും ചർച്ച തുടങ്ങി. ഇസ്രായേൽ പ്രസിഡൻറിെൻറ അഭ്യർഥനപ്രകാ രം കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിലാണ് ഇരുവരും സർക്കാർ രൂപവത്കരണത്തെക്കുറിച്ച് ചർച്ചചെയ്തത്.
എന്നാൽ, ചർച്ചയിൽ അധികാരമൊഴിയുന്നതിനെ കുറിച്ച് നെതന്യാഹു ഉറപ്പൊന്നും നൽകിയില്ല. വരുംദിവസങ്ങളിലും ചർച്ചകൾ നടക്കും. ഇരുവരും ധാരണയിലെത്താതെ വന്നാൽ രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങും.
ഈമാസം 17ന് നടന്ന തെരഞ്ഞെടുപ്പിൽ ഗാൻറ്സിെൻറ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയാണ് ഏറ്റവും കൂടുതൽ സീറ്റ് നേടിയത്. എന്നാൽ, കേവലഭൂരിപക്ഷം തികക്കാൻ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.