ഉ​ത്ത​ര കൊ​റി​യ വീണ്ടും  മി​സൈ​ൽ വി​ക്ഷേ​പി​ച്ചു

സോൾ: ആണവ-മിസൈൽ പരീക്ഷണങ്ങൾക്കെതിരായുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് വീണ്ടും ഉത്തര കൊറിയ. കിം ജോങ് ഉൻ ഭരണകൂടം കഴിഞ്ഞ ദിവസം ജപ്പാൻ കടലിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയയും യു.എസും സ്ഥിരീകരിച്ചു. 

60 കിലോമീറ്റർ ദൂരം മിസൈൽ സഞ്ചരിച്ചതായാണ് ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയത്തി​െൻറ കണ്ടെത്തൽ. മധ്യദൂര മിസൈലാണ് പരീക്ഷിച്ചതെന്നും ഇത് അമേരിക്കക്ക് ഒരു വെല്ലുവിളിയും ഉയർത്തുന്നില്ലെന്നും യു.എസ് ൈസനിക വക്താവ് അറിയിച്ചു. യു.എസ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാഷ്ട്രങ്ങൾ ഉത്തര കൊറിയയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. ഉത്തര കൊറിയയെക്കുറിച്ച് ഇതിനകം ധാരാളം പറഞ്ഞതായും ഇനി ഇക്കാര്യത്തിൽ പ്രസ്താവനക്കില്ലെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ പ്രതികരിച്ചു. 

മിസൈൽ വിക്ഷേപണത്തെ അപലപിച്ച ജപ്പാൻ, ഇത് െഎക്യരാഷ്ട്ര സഭയുടെ പ്രമേയത്തിന് വിരുദ്ധമാണെന്നും പറഞ്ഞു. ഉത്തര കൊറിയയുടെ പ്രകോപനപരമായ നീക്കങ്ങൾ കണ്ടുനിൽക്കാനാവില്ലെന്നും ജപ്പാൻ ചീഫ് കാബിനറ്റ് സെക്രട്ടറി പറഞ്ഞു. ചൈന ഉത്തര കൊറിയക്കെതിരെ നടപടിെയടുത്തില്ലെങ്കിൽ സ്വന്തം നിലക്ക് നീങ്ങുമെന്ന് ദിവസങ്ങൾക്ക് മുമ്പ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. മിസൈൽ വിക്ഷേപണങ്ങൾ തുടരുന്ന ഉത്തര കൊറിയക്കെതിരെ ദക്ഷിണ കൊറിയയും യു.എസും ജപ്പാനും സൈനിക സന്നാഹങ്ങൾ മേഖലയിൽ ശക്തിപ്പെടുത്തുന്നുണ്ട്.

Tags:    
News Summary - nort koria test missile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.