സിയോൾ: അന്താരാഷ്ട്ര ഭീഷണികൾക്ക് വഴങ്ങില്ലെന്ന സൂചന നൽകി ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. ഞായറാഴ്ച പുലർച്ചെ കുസോങ്ങിൽ നിന്നാണ് െകാറിയ മിസൈൽ പരീക്ഷണം നടത്തിയത്. എകദേശം 700 കിലോ മീറ്റർ പ്രഹരശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചത്.
മിസൈൽ പരീക്ഷണത്തെ ദക്ഷിണകൊറിയയും ജപ്പാനും അപലപിച്ചു. രാജ്യത്തിന് സമീപത്തെ കടലിൽ പതിക്കുന്നതിന് മുമ്പ് മുപ്പത് മിനിട്ട് മിസൈൽ സഞ്ചരിച്ചതായും ജപ്പാൻ അറിയിച്ചു. കഴിഞ്ഞ മാസം ഉത്തര കൊറിയ നടത്തിയ രണ്ട് മിസൈൽ പരീക്ഷണങ്ങൾ പരാജയപ്പെട്ടിരുന്നു.
രാജ്യാന്തര രാഷ്ട്രീയത്തിൽ നിർണായക ചലനങ്ങൾക്ക് വഴിവെക്കുന്നതാണ് കൊറിയയുടെ പുതിയ മിസൈൽ പരീക്ഷണം. ഉത്തര കൊറിയ പരീക്ഷണങ്ങളുമായി മുന്നോട്ട് പോയാൽ ഗുരതരമായ പ്രത്യാഘാതം ഉണ്ടാവുമെന്ന് നേരത്തെ അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇതു വകവെക്കാതെയാണ് കൊറിയയുടെ നടപടി.
1962ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിയോടാണ് പുതിയ സാഹചര്യങ്ങളെ രാഷ്ട്രീയ നിരീക്ഷകർ ഉപമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.