സോൾ: കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച യു.എസ് ഉപരോധത്തിനെതിരെ ഉത്തര കൊറിയ രംഗത്ത്. യു.എ സുമായി ധാരണയിലെത്തിയതിെൻറ അടിസ്ഥാനത്തിൽ ആരംഭിച്ച കൊറിയൻ ഉപദ്വീപിനെ ആണവ വിമുക്തമാക്കാനുള്ള ശ്രമങ്ങൾക്ക് ഉപരോധം തിരിച്ചടിയാകുമെന്നും പ്രസ്താവനയി ൽ പറഞ്ഞു. ഉത്തര കൊറിയയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ മനുഷ്യാവകാശ ലംഘനമാരോപി ച്ച് ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയതാണ് പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്.
ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിെൻറ വലൈങ്കയായി അറിയപ്പെടുന്ന ചോ യോങ് ഹെ അടക്കമുള്ളവരെയാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. നേരത്തേ നിലവിലുള്ള ഉപരോധത്തിൽ ഇളവ് ചോദിക്കുന്നതിനിടെയാണ് യു.എസ് നടപടിയെന്നതും ഉത്തര കൊറിയക്ക് തിരിച്ചടിയായി. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് തുടർച്ചയായി നല്ല ബന്ധം ആഗ്രഹിക്കുന്നതായി പ്രസ്താവിക്കുേമ്പാഴും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് സംഘർഷ സാഹചര്യം മടക്കിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് ഉത്തര കൊറിയ ആരോപിച്ചു.
ജൂണിൽ സിംഗപ്പൂരിൽ നടന്ന ട്രംപ്-കിം ചർച്ചയോടെയാണ് ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ മഞ്ഞുരുക്കം രൂപപ്പെട്ടത്. ആണവായുധങ്ങൾ പരീക്ഷിച്ച് അമേരിക്കക്ക് ഭീഷണിയുയർത്തിയ കിമ്മിനെ ചർച്ചക്കെത്തിച്ചതു തന്നെ വലിയ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെട്ടത്.
യു.എസ്-ഉത്തരകൊറിയ ബന്ധം മെച്ചെപ്പട്ടതോടെ ദക്ഷിണ കൊറിയയുമായുള്ള അയൽരാജ്യത്തിെൻറ ബന്ധവും ശക്തമായി. കൊറിയൻ ഉപദ്വീപിലെ സംഘർഷത്തിന് പൂർണ വിരാമമാകുമെന്ന പ്രതീക്ഷക്കിടെയാണ് പുതിയ ഉപരോധം ചുമത്തിയത്. അതേസമയം, പുതിയ സംഭവ വികാസങ്ങൾ അടുത്ത വർഷം ആദ്യത്തിൽ നടത്താൻ തീരുമാനിച്ച ട്രംപ്-കിം രണ്ടാം ഉച്ചകോടിയെ ബാധിക്കില്ലെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.