സോൾ: തങ്ങളുടെ ചരക്കുകപ്പൽ അമേരിക്ക പിടികൂടിയ നടപടി ‘നിയമവിരുദ്ധ പിടിച്ചുപറ ി’യാണെന്ന് ഉത്തര കൊറിയ. അടിയന്തരമായി കപ്പൽ തിരിച്ചുനൽകണമെന്നും ദേശീയ വാർത്ത ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രസിഡൻറ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം േജാങ് ഉന്നും ഒപ്പുവെച്ച ഉടമ്പടിയുടെ സത്തക്ക് എതിരാണ് യു.എസ് നടപടിയെന്നും ആരോപിച്ചു.
യു.എൻ ഉത്തരവ് ലംഘിച്ച് അനധികൃതമായി കൽക്കരി കടത്തുവെന്ന് ആരോപിച്ചാണ് ദിവസങ്ങൾക്കു മുമ്പ് ഉത്തര കൊറിയയുടെ ചരുക്കുകപ്പൽ ‘വൈസ് ഹോണസ്റ്റ്’ അമേരിക്ക തടഞ്ഞത്. പസഫിക്കിലെ അമേരിക്കൻ സമോവ ദ്വീപിന് സമീപം വെച്ചായിരുന്നു നടപടി.
ആദ്യമായാണ് ഒരു ഉത്തര കൊറിയൻ കപ്പൽ അമേരിക്ക പിടിക്കുന്നത്. രണ്ട് മധ്യദൂര മിസൈലുകൾ ഉത്തര കൊറിയ പരീക്ഷിച്ചതിന് പിന്നാലെയായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.