സോൾ: മേഖലയിലെ സംഘർഷം ആളിക്കത്തിച്ച് വീണ്ടും ഉത്തര കൊറിയ. പസഫിക് സമുദ്രം ക്ഷ്യമാക്കി ജപ്പാന് മുകളിലൂടെ ഉത്തര കൊറിയ വെള്ളിയാഴ്ച ബാലിസ്റ്റിക് മിസൈൽ പായിച്ചു. ജപ്പാെൻറ വടക്കൻ ദ്വീപായ ഹൊക്കൈ േഡാക്കു മുകളിലൂടെ രണ്ടു മിനിറ്റാണ് മിസൈൽ പാഞ്ഞത്. തുടർന്ന് പസഫിക് സമുദ്രത്തിൽ പതിച്ചു. ജപ്പാൻ മണ്ണിൽ മിസൈൽ ഭാഗങ്ങൾ പതിച്ചതായി റിപ്പോർട്ടില്ല. പ്രത്യാക്രമണത്തിനും ജപ്പാൻ മുതിർന്നില്ല.
പ്യോങ്യാങ്ങിലെ സുനാൻ വിമാനത്താവളത്തിൽനിന്ന് വിക്ഷേപിച്ച മിസൈലാണ് ജപ്പാൻ ദ്വീപിനുമുകളിലൂടെ പാഞ്ഞത്. 3700 കി.മീറ്റർ സഞ്ചരിച്ച മിസൈൽ പരമാവധി 770 കി.മീറ്റർ ഉയരത്തിലെത്തിയതായി ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഉത്തര കൊറിയ വിക്ഷേപിച്ചതിൽ ഏറ്റവും ദൂരം താണ്ടിയ ബാലിസ്റ്റിക് മിെെസലാണിത്. സംഭവവികാസങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച യു.എൻ രക്ഷാസമിതിയുടെ അടിയന്തരയോഗം ചേർന്നു. ഉത്തര കൊറിയ പായിച്ച റോക്കറ്റ് ഇൻറർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ (െഎ.ആർ.ബി.എം) ആണെന്ന് യു.എസ് പസഫിക് കമാൻഡ് സ്ഥിരീകരിച്ചു. മിസൈൽ പരിധി വടക്കൻ അമേരിക്കക്കോ ഗുവാമിലെ യു.എസ് പസഫിക് അതിർത്തിക്കോ ഭീഷണിയല്ലെന്ന് കമാൻഡ് പറഞ്ഞു. രണ്ടാഴ്ച മുമ്പ് ഹ്വാേസാങ്-12 െഎ. ആർ.ബി.എം വിക്ഷേപിച്ച് ഉത്തര കൊറിയ അയൽരാജ്യങ്ങളെ ഞെട്ടിച്ചിരുന്നു. ജപ്പാെൻറ നാലു ദ്വീപുകൾ മുക്കിക്കളയുമെന്ന് ഉ. കൊറിയ വ്യാഴാഴ്ച മുന്നറിയിപ്പുനൽകിയിരുന്നു.
മിസൈൽ ഭീഷണിയിൽ ജപ്പാനിലെ ജനങ്ങൾ ഭീതിയും രോഷവും പ്രകടിപ്പിച്ചു. അപകട ഭീഷണിയുമായി സൈറൻ മുഴക്കവും മൈക്കിലൂടെയുള്ള മുന്നറിയിപ്പും കേട്ടാണ് ജനങ്ങൾ ഉണർന്നത്. അപകട സന്ദേശങ്ങൾ പാഞ്ഞു. ‘കെട്ടിടങ്ങളിലും നിലവറകളിലും ഒാടി ഒളിക്കാൻ’ ചാനലുകൾ ഫ്ലാഷ് നൽകിക്കൊണ്ടിരുന്നു. ബാലിസ്റ്റിക് മിസൈലും ആണവായുധ പരിപാടികളുമായി മുന്നോട്ടുപോകുന്നതിനെതിരെ യു.എൻ രക്ഷാസമിതി ഉപരോധം ഏർെപ്പടുത്തിയതിനുള്ള മറുപടിയായാണ് ഉത്തര കൊറിയയുടെ മിന്നൽ നീക്കം. പ്രേകാപനം വെച്ചുപൊറുപ്പിക്കില്ലെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആെബ പറഞ്ഞു. മിസൈൽ വിക്ഷേപിച്ചതിനെ ചൈന അപലപിച്ചു. ഉപരോധങ്ങൾക്കു മുന്നിൽ മുട്ടുമടക്കില്ലെന്ന സന്ദേശമാണ് ഉത്തര കൊറിയ നൽകിയതെന്ന് സോളിലെ നോർത്ത് കൊറിയൻ സ്റ്റഡീസ് സർവകലാശാലയിലെ യാങ് മൂ ജിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.