ഹാനോയ്: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് യുദ്ധക്കൊതിയനെന്ന് ഉത്തര കൊറിയ. തങ്ങളുടെ ആണവ ആക്രമണം തടുക്കുന്നതിനുവേണ്ടിയാണ് ട്രംപ് ഏഷ്യയിൽ തങ്ങുന്നതെന്നും ഉത്തര കൊറിയ പറഞ്ഞു. ഒറ്റപ്പെട്ട രാജ്യങ്ങൾ ഉയർത്തുന്ന ഭീഷണിക്കെതിരായി മറ്റു രാജ്യങ്ങൾ െഎക്യത്തോടെ പ്രതിരോധിക്കണമെന്നും അടുത്തിടെ ചില രാജ്യങ്ങൾ നടത്തിയ ആണവപരീക്ഷണം ലോകത്തിനുള്ള മുന്നറിയിപ്പാണെന്നും ട്രംപ് പറഞ്ഞിരുന്നു.
കൂടാതെ, സ്വേച്ഛാധിപതിയുടെ വളഞ്ഞ ബുദ്ധിയുടെ പിടിയിൽ അകപ്പെടരുതെന്നും വിയറ്റ്നാമിലെ ഡനാങ്ങിൽ നടക്കുന്ന ഏഷ്യ-പസഫിക് ചർച്ചയിൽ ട്രംപ് ഉത്തര കൊറിയയെ ഉദ്ദേശിച്ച് സൂചിപ്പിക്കുകയും ചെയ്തു. ഇതിന് മറുപടിയായാണ് ട്രംപിനെതിരെ ഉത്തര കൊറിയ രംഗത്തുവന്നത്. അടുത്തിടെ അമേരിക്കൻ വൻകരയെ ലക്ഷ്യമാക്കി ഉത്തര കൊറിയ നിരന്തരമായി ആണവ മിസൈൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു.
അതേസമയം, ഏഷ്യ^പസഫിക് രാജ്യങ്ങളുമായുള്ള അമേരിക്കയുടെ വ്യാപാരബന്ധം പുതുക്കണമെന്ന് ട്രംപ് ഏഷ്യൻ^പസഫിക് വ്യാപാരചർച്ചയിൽ വ്യക്തമാക്കി. കൂടാതെ, ‘അമേരിക്ക ഫസ്റ്റ്’ നയം പിന്തുടരണമെന്നും ട്രംപ് പറഞ്ഞു. എന്നാൽ, അമേരിക്ക ഫസ്റ്റ് നയത്തെ എതിർത്ത് ട്രാൻസ് പസഫിക് പങ്കാളിത്ത വ്യാപാര കരാറുമായി (ടി.പി.പി) മുന്നോട്ടുപോകണമെന്ന് ചില അംഗ രാജ്യങ്ങൾ വ്യക്തമാക്കി. യു.എസ് ഇല്ലാതെ കരാറുമായി മുന്നോട്ടു പോകാനാണ് അംഗരാജ്യങ്ങളുടെ തീരുമാനം.
യു.എസ് ഇല്ലാത്ത കരാറിെൻറ ഭാവിയെക്കുറിച്ച് കാനഡ ആശങ്ക പ്രകടിപ്പിച്ചു. പുതിയ കരാറിനായുള്ള ചർച്ചയിലും കാനഡ പങ്കെടുത്തില്ല. യു.എസ് വിട്ടുപോകുന്നതോടെ കരാറിലെ നിർണായക സാമ്പത്തിക ശക്തിയായി ജപ്പാൻ മാറും. രണ്ടാം സ്ഥാനത്ത് കാനഡയാണ്. രാജ്യത്തെ തൊഴിൽ സംരക്ഷണം ഉറപ്പാക്കുന്ന കരാർ വേണമെന്നതാണ് കാനഡയുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.