പ്യോങ്യാങ്: അടുത്തിടെ പരീക്ഷിച്ച പ്രൊജക്ടൈലുകളെ കുറിച്ച് തെറ്റിദ്ധാരണ പരത്തിയ ജപ്പാനെ അധിക്ഷേപിച്ച് ഉത്തരകൊറിയ. ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം ആവർത്തിക്കുകയാണ് എന്നായിരുന്നു ഇേതക്കുറിച്ച് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ പറഞ്ഞത്. രോഷംകൊണ്ട ഉത്തരകൊറിയ ആബെ യെ കുള്ളനെന്നും ബുദ്ധിശൂന്യനെന്നുമാണ് വിശേഷിപ്പിച്ചത്.
ജപ്പാനെ മുഴുവൻ ചുട്ടുചാമ്പലാക്കുന്ന യഥാർഥ ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കുമെന്ന് മുന്നറിയിപ്പു നൽകാനും മറന്നില്ല. വളരെ വലിയ റോക്കറ്റ് വിക്ഷേപണ പേടകം വികസിപ്പിച്ചതായും വ്യക്തമാക്കി. അടുത്തുതന്നെ ബാലിസ്റ്റിക് മിസൈൽ എന്താണെന്ന് ജപ്പാൻ അറിയുമെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
യു.എൻ ഉപരോധപ്രകാരം ഉത്തരകൊറിയക്ക് ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കാൻ നിരോധനമുണ്ട്. പകരം മിസൈലുകളുടെ ചെറുപതിപ്പുകളാണ് ഉത്തരകൊറിയ പരീക്ഷിക്കാറുള്ളത്. വ്യാഴാഴ്ച ഉത്തരകൊറിയ രണ്ട് പ്രൊജക്ടൈലുകൾ പരീക്ഷിച്ചതായി ദക്ഷിണകൊറിയ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നായിരുന്നു ആബെയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.