സൈ​നി​ക പ​രി​ശീ​ല​ന​ത്തി​െൻറ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട്​ ഉ. ​കൊ​റി​യ

േപ്യാങ്യാങ്: കഴിഞ്ഞ ദിവസം സൈന്യം നടത്തിയ യുദ്ധ പരിശീലനത്തി​െൻറ ദൃശ്യങ്ങൾ ഉത്തര കൊറിയ പുറത്തുവിട്ടു. ദക്ഷിണ കൊറിയൻ തീരത്തേക്ക് അന്തർവാഹിനി കപ്പൽ കൊണ്ടുവന്ന അമേരിക്കക്ക് തിരിച്ചടിയെന്നോണമാണ് ഉത്തര കൊറിയയുടെ നടപടി. ഉത്തര കൊറിയയുടെ സൈനിക സ്ഥാപക ദിനമായ ഏപ്രിൽ 25ന് നടത്തിയ യുദ്ധ പരിശീലന ദൃശ്യങ്ങളാണ് ഒൗദ്യോഗിക വാർത്ത ഏജൻസി വഴി പുറത്തുവിട്ടിരിക്കുന്നത്.

രാജ്യത്തി​െൻറ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക പരേഡാണ് കഴിഞ്ഞ ദിവസം നടന്നതെന്നാണ് ഉത്തര കൊറിയയുടെ അവകാശ വാദം. പരേഡിന് സാക്ഷ്യംവഹിക്കാൻ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും എത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
പീരങ്കിപ്പടയുടെ പ്രകടനങ്ങളാണ് കാര്യമായും നടന്നതെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇതിനുപുറമെ, മുന്നൂറോളം വിവിധ ആയുധങ്ങളും യുദ്ധ പരിശീലനത്തിൽ ഉപയോഗിച്ചു. അന്തർവാഹിനികളെ ആക്രമിക്കാൻ ശേഷിയുള്ള പ്രത്യേക ആയുധങ്ങളും പരീക്ഷിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. സൈനിക ദിനത്തിൽ ഉത്തര കൊറിയ ആറാമത്തെ ആണവപരീക്ഷണം നടത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തുെമന്നും പ്രചാരണമുണ്ടായിരുന്നു. ഇവ രണ്ടും നടന്നിട്ടില്ലെന്നാണ് മനസ്സിലാകുന്നത്.

ഉത്തര കൊറിയക്കെതിരെ സൈനിക -നയതന്ത്ര തലങ്ങളിൽ അമേരിക്ക നീക്കം ശക്തമാക്കിയ സാഹചര്യത്തിലാണ് കിം ജോങ് ഉൻ ഭരണകൂടം യുദ്ധ പരിശീലനത്തി​െൻറ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. തങ്ങളും യുദ്ധ സജ്ജമാണെന്ന വ്യക്തമായ സന്ദേശമാണ് ഉത്തര കൊറിയ ഇതിലൂടെ നൽകുന്നെതന്നാണ് വിലയിരുത്തപ്പെടുന്നത്. യു.എസ് ഇടപെടൽ ഭയന്ന് ആണവായുധ പരീക്ഷണങ്ങളിൽനിന്ന് പിന്മാറില്ലെന്ന് ഉത്തര കൊറിയ മുമ്പും വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - North korea- war front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.