മിസൈൽ പരീക്ഷണം: ഉത്തരകൊറിയ പരാജയപ്പെട്ടതായി റിപ്പോർട്ട്​

സിയോൾ: ഉത്തരകൊറിയ നടത്തിയ മിസൈൽ പരീക്ഷണം പരാജയപ്പെട്ടതായി ദക്ഷിണകൊറിയൻ പ്രതിരോധ മന്ത്രാലയം. കഴിഞ്ഞ ഞായറാഴ്​ച​ ഉത്തരകൊറിയ റോക്കറ്റ്​ പരീക്ഷണം നടത്തിയിരുന്നു.​ ഇതിന്​ പിന്നാലെയാണ് ബുധനാഴ്ച​ പുതിയ മിസൈൽ പരീക്ഷണം നടത്തിയിരിക്കുന്നത്​. ജപ്പാനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ ലക്ഷ്യമിട്ടാണ്​ ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുന്നതെന്നാണ്​ റിപ്പോർട്ട്​.

ഉത്തരകൊറിയയിലെ വോൻസാൻ പ്രവിശ്യയിലെ എയർബേസിൽ നിന്ന്​ ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുകയും അത്​ പരാജയപ്പെടുകയും ചെയ്തെന്നാണ്​ ദക്ഷിണകൊറിയയുടെ പ്രസ്​താവനയിൽ പറയുന്നുത്​. എത്​ തരത്തിലുള്ള മിസൈലാണ്​ ഉത്തരകൊറിയ പരീക്ഷിച്ചതെന്ന്​ കണ്ടെത്താനുള്ള ശ്രമത്തിലാണ്​ തങ്ങളെന്നും ദക്ഷിണകൊറിയയുടെ പ്രസ്​താവനയിൽ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയെയും ദക്ഷിണകൊറിയയേയും ലക്ഷ്യം വെച്ച്​ നിരവധി മിസൈൽ പരീക്ഷണങ്ങളാണ്​ ഉത്തരകൊറിയ നടത്തിയത്​. രണ്ട്​ ആണവ പരീക്ഷണങ്ങളും നിരവധി ബാലിസ്​റ്റിക്​ മിസൈലുകളും ഉത്തരകൊറിയ ഇത്തരത്തിൽ പരീക്ഷിച്ചിരുന്നു. റോക്കറ്റ്​ എൻജിൻ പരീക്ഷണം നടത്തിയതായും .

 

Tags:    
News Summary - north koria failed in a missile test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.