ഇസ്ലാമാബാദ്: ഭരണഘടന അട്ടിമറിച്ചെന്ന കുറ്റത്തിന് പെഷാവർ ഹൈകോടതി വധശിക്ഷക ്ക് വിധിച്ച മുൻ പ്രസിഡൻറും സൈനിക മേധാവിയുമായിരുന്ന ജനറൽ പർവേസ് മുശർറഫിന് പിന്തുണയുമായി പാകിസ്താൻ സൈന്യം.
രാജ്യസുരക്ഷക്കായി യുദ്ധങ്ങളിൽ പോരാടിയ മുശർറഫ് രാജ്യ വഞ്ചകനല്ലെന്ന് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പറഞ്ഞു. പ്രസിഡൻറ്, മുൻ സേന തലവൻ, സംയുക്ത സൈനിക സമിതി ചെയർമാൻ എന്നീ നിലകളിൽ 40 വർഷം രാഷ്ട്രത്തെ സേവിച്ചു. വിധിയിൽ പാക് സേനക്ക് വേദനയും ആശങ്കയുമുണ്ട്.
കേസിൽ സ്വയം പ്രതിരോധിക്കാനുള്ള മൗലികാവകാശം അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടതായും തിരക്കിട്ട് കേസ് അവസാനിപ്പിച്ചതായും സേന കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.