ഇസ്ലാമാബാദ്: പാക് വ്യോമാതിർത്തിക്കുള്ളിൽ രണ്ട് ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ച് വീഴ്ത്തിയതായി പാക് ൈ സന്യം അവകാശപ്പെട്ടു. നിയന്ത്രണ രേഖ കടന്ന് പാകിസ്താനിലേക്ക് വന്ന രണ്ട് വിമാനങ്ങളാണ് തകർത്തത്. പാക്കധീന കശ്മീരിലാണ് വിമാനം തകർന്ന് വീണത്. ഒരു ഇന്ത്യൻ പൈലറ്റിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പാക് മേജർ ജനറൽ ആസിഫ് ഗഫൂർ അവകാശപ്പെട്ടു.
അതിനിടെ, നിയന്ത്രണ രേഖ കടന്ന് ആക്രമണം നടത്തിയെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറൈശി സ്ഥിരീകരിച്ചു. എന്നാൽ പാക് വ്യോമാതിർത്തിക്കുള്ളിൽ നിന്നാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സ്വയം പ്രതിരോധിക്കാനുള്ള അവകാശം തെളിയിക്കാനുള്ള നടപടിയാണ് ഇത്. ആക്രമണം വ്യാപിപ്പിക്കാനുള്ള ഉദ്ദേശ്യമില്ല. അതുകൊണ്ടാണ് ആൾ നാശം ഇല്ലാതിരിക്കാൻ ൈസനിക മേഖല ഒഴിവാക്കിയത്. എന്നാൽ ഇതേ പോലെ നിർബന്ധിക്കപ്പെടുകയാണെങ്കിൽ വ്യാപകാക്രമണത്തിന് പൂർണമായും സജ്ജമാണ്. വെളിച്ചത്ത് നടത്തിയ ആക്രമണം മന്നറിയിപ്പായി കണക്കാക്കണമെന്നും പാക് വിദേശകാര്യമന്ത്രി പറഞ്ഞു.
അതേസമയം, ഇന്ത്യൻ വിമനങ്ങൾ വെടിവെച്ചു വീഴ്ത്തി എന്ന പാക് വാദം ഇന്ത്യ നിഷേധിച്ചു. പൈലറ്റിനെ അറസ്റ്റ് ചെയ്തുവെന്ന വാദവും ഇന്ത്യ തള്ളി.
അതിനിടെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രതിരോധ- വിദേശകാര്യ സെക്രട്ടറിമാരുമായും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.