ലാഹോർ: ഇന്ത്യയും പാകിസ്താനും സമാധാനത്തിെൻറ പുതിയ അധ്യായം തുറക്കാൻ വെടിയുണ്ടകളല്ല പുസ്തകങ്ങളാണ് വാങ്ങിക്കൂേട്ടണ്ടതെന്ന് പാക് പെൺകുട്ടിയുടെ കത്ത്. അഖീദത്ത് നവീദ് എന്ന 11കാരിയാണ് കത്തയച്ചത്. തോക്കുകൾ വാങ്ങില്ലെന്ന് ഇരു രാഷ്ട്രങ്ങളും പ്രതിജ്ഞയെടുക്കണെമന്നും ആയുധങ്ങൾക്കുപകരം പാവങ്ങൾക്ക് മരുന്ന് എത്തിച്ചുകൊടുക്കണെമന്നും അഞ്ചാം ക്ലാസുകാരിയായ അഖീദത്ത് ആവശ്യപ്പെടുന്നു.
ഇൗ മാസം 13നാണ് പെൺകുട്ടി മോദിക്ക് കത്തയച്ചത്. രണ്ടു പേജുള്ള കത്ത് സ്വന്തം കൈപ്പടയിലുള്ളതാണ്. താജ്മഹലും ഡൽഹിയും കാണാൻ തന്നെപ്പോലെ പാകിസ്താനിലെ കുട്ടികൾക്ക് ആഗ്രഹമുണ്ട്. ഇന്ത്യൻ കുട്ടികൾക്ക് പാകിസ്താൻ സന്ദർശിക്കാൻ അവസരമൊരുക്കണമെന്നും അഖീദത്ത് ആവശ്യപ്പെടുന്നു.
പാകിസ്താെൻറ കരസേന മേധാവി ഖ്വമർ ജാവേദ് ബജ്വക്ക് മറ്റൊരു കത്തുമയച്ചിട്ടുണ്ട്.
തീവ്രവാദികളെ തുരത്തി സമാധാനം സ്ഥാപിച്ചതിനാണ് ഇൗ അഭിനന്ദനം. ൈഖബർ പഖ്തൂൻക്വ പ്രവിശ്യയിൽ സിക്കുകാർ അനുഭവിക്കുന്ന പീഡനങ്ങൾ പാക് പ്രധാനമന്ത്രി നവാസ് ശരീഫിെൻറ ശ്രദ്ധയിൽപെടുത്താനും അഖീദത്ത് മറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.