ഇസ്ലാമാബാദ്: പാകിസ്താെൻറ ഇന്ത്യയിലേക്കുള്ള പുതിയ ഹൈകമീഷണർ ആയി മുഈനുൽ ഹഖ് ന ിയമിതനായി. ഇന്ത്യയിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നതോടെ, ഇരുരാജ്യങ്ങളും തമ്മ ിലുള്ള ചർച്ചകൾക്ക് വഴിയൊരുക്കാൻ നേതൃത്വം നൽകുക ഇദ്ദേഹമായിരിക്കും. ചൈന, ജപ്പാൻ തുടങ്ങി രണ്ടു ഡസനിലധികം രാജ്യങ്ങളിലേക്കുള്ള അംബാസഡർമാർക്കുള്ള നിയമന ഉത്തരവിനും പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ അംഗീകാരം നൽകിയിട്ടുണ്ട്.
പാകിസ്താൻ വിദേശകാര്യ സർവിസിൽ 1987ൽ ചേർന്ന മുഈനുൽ ഹഖ്, നിലവിൽ ഫ്രാൻസിൽ അംബാസഡറാണ്. വിദേശകാര്യ ഓഫിസിൽ ചീഫ് ഓഫ് പ്രോട്ടോകോൾ ആയിരുന്നു. നേരത്തെ തുർക്കി, കാനഡ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഏപ്രിലിൽ പാകിസ്താെൻറ വിദേശകാര്യ സെക്രട്ടറിയായി നിയമിതനായി സുഹൈൽ മഹ്മൂദ് പോയ ശേഷം ഇന്ത്യയിലെ പാക് ഹൈകമീഷണറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.
പുൽവാമ ഭീകരാക്രമണശേഷം ഇന്ത്യ-പാകിസ്താൻ ബന്ധം ഒട്ടും സൗഹാർദപരമല്ല. മുഈനുൽ ഹഖിന് ഏൽപിച്ച ദൗത്യം ഭംഗിയായി നിർവഹിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.