????????????? ?????????????? ????????? ???????????????? ???????????????? ????? ?????????????? ????? ????

പാകിസ്​താനെ അസ്​ഥിരമാക്കാൻ അനുവദിക്കില്ല –സൈന്യം

ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​കി​സ്​​താ​നി​ൽ അ​സ്ഥി​ര​ത​യും ക​ലാ​പ​വു​മു​ണ്ടാ​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ സൈ​ന്യം. പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ​ഖാ​​െൻറ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട്​ മൗ​ലാ​ന ഫ​സ​ലു​ർ​റ​ഹ്​​മാ​​​െൻറ ജം​ഇ​യ്യ​ത്​​ ഉ​ല​മാ​യെ ഇ​സ്​​ലാ​മി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ആ​സാ​ദി മാ​ർ​ച്ച്​ എ​ന്ന പേ​രി​ൽ കൂ​റ്റ​ൻ റാ​ലി ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ സൈ​ന്യ​ത്തി​​െൻറ മു​ന്ന​റി​യി​പ്പ്.

രാ​ജി​വെ​ക്കാ​ൻ ഇം​റാ​ന്​ ര​ണ്ടു​ദി​വ​സ​ത്തെ സ​മ​യ​മാ​ണ്​ ജം​ഇ​യ്യ​ത്​​ ഉ​ല​മാ​യെ ഇ​സ്​​ലാം ന​ൽ​കി​യ​ത്. രാ​ജ്യ​ത്തെ ഭ​രി​ക്കാ​നു​ള്ള അ​ധി​കാ​രം ജ​ന​ങ്ങ​ൾ​ക്കാ​ണെ​ന്നും സ്ഥാ​പ​ന​ങ്ങ​ൾ​ക്ക​ല്ലെ​ന്നും ഫ​സ​ലു​ർ​റ​ഹ്​​മാ​ൻ സൂ​ചി​പ്പി​ച്ചു. സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​വ​രു​ടെ ക്ഷ​മ പ​രീ​ക്ഷി​ക്കാ​തെ പാ​കി​സ്​​താ​​െൻറ ഗോ​ർ​ബ​ച്ചേ​വ്​ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​ണ്​ അ​ദ്ദേ​ഹ​ത്തി​​െൻറ ആ​വ​ശ്യം.

പാ​ക്​ സാ​യു​ധ സേ​ന രാ​ജ്യ​ത്തെ സു​പ്ര​ധാ​ന സം​വി​ധാ​ന​മാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ജ​നാ​ധി​പ​ത്യ​സ​ർ​ക്കാ​റു​ക​ൾ​ക്ക്​ എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ന​ൽ​കാ​റു​ണ്ടെ​ന്നും സൈ​നി​ക വ​ക്താ​വ്​ മേ​ജ​ർ ജ​ന​റ​ൽ ആ​സി​ഫ്​ ഗ​ഫൂ​ർ വ്യ​ക്ത​മാ​ക്കി. മൗ​ലാ​ന ഫ​സ​ലു​ർ​റ​ഹ്​​മാ​ൻ മു​തി​ർ​ന്ന രാ​ഷ്​​ട്രീ​യ നേ​താ​വാ​ണ്. ഏ​തു സ്ഥാ​പ​ന​ത്തെ കു​റി​ച്ചാ​ണ്​ സം​സാ​രി​ച്ച​തെ​ന്ന​ത്​ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ഗ​ഫൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - pakistan army -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.