കറാച്ചി: പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ഹൈകമീഷണർ സുഹൈൽ മുഹമ്മദിനെ പാകിസ്താൻ ത ിരിച്ചുവിളിച്ചു. പാക് വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ.മുഹമ്മദ് ഫൈസലാണ് ഇക്കാര്യം അറിയിച്ചത്. തിങ്കള ാഴ്ച രാവിലെ സുഹൈൽ മുഹമ്മദ് ഡൽഹി വിട്ടതായും ഫൈസൽ പറഞ്ഞു. നിലവിലെ സ്ഥിതിഗതികളെ കുറിച്ച് ആരായാനാണ് ഹൈകമീഷണറെ തിരിച്ച് വിളിച്ചതെന്നാണ് വിവരം.
അന്താരാഷ്ട്ര തലത്തിൽ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളുമായി ഇന്ത്യ മുന്നോട്ട് പോവുകയാണ്. ഇതിെൻറ ഭാഗമായി പാകിസ്താന് നൽകിയ അതിപ്രിയ രാഷ്ട്രപദവി ഇന്ത്യ പിൻവലിച്ചിരുന്നു. പാകിസ്താനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ തീരുവയും വർധിപ്പിച്ചിരുന്നു.
വ്യാഴാഴ്ചയാണ് 40 സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം ഉണ്ടായത്. ഇതിന് പിന്നാലെ പാകിസ്താനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.