ഇന്ത്യയിൽ ആക്രമണം നടത്താൻ പാകിസ്​താൻ ജയ്​ശെയെ ഉപയോഗിച്ചു -പർവേശ്​ മുശറഫ്

​ഇ​സ്​​ലാ​മാ​ബാ​ദ്​: പു​ൽ​വാ​മ ​ഭീ​ക​രാ​ക്ര​മ​ണം നടത്തിയ ജെയ്​ശെ മുഹമ്മദ്​ ഭീകര സംഘടന തന്നെയാണെന്നും ഇന്ത ്യയിൽ ആക്രമണം നടത്താൻ പാക്​ ഇൻറലിജൻസ്​ ജയ്​ശെയെ ഉപയോഗിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി പാകിസ്​താൻ മുൻ പ്ര സിഡൻറ്​ പർവേശ്​ മുശറഫ്​. ഹം ന്യൂസിന്​ ​വേണ്ടി പാക്​ ജേർണലിസ്​റ്റ്​ നദീം മാലിക്കിന്​ നൽകിയ ടെലിഫോൺ അഭിമുഖത്ത ിലാണ്​ മുശറഫി​​െൻറ വെളിപ്പെടുത്തൽ.

താൻ അധികാരത്തിലിരിക്കുന്ന കാലഘട്ടത്തിൽ പാക്​ രഹസ്യാന്വേഷണ വിഭാഗം ​ജയ്​ശെയെ ഉപയോഗിച്ചിരുന്നു. 2003ൽ തനിക്കെതിരെ രണ്ട്​ തവണ ജയ്​ശെ വധശ്രമം നടത്തിയിരുന്നുവെന്നും മുശറഫ്​ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജ​യ്​​ശെ മു​ഹ​മ്മ​ദിനെതിരായ സർക്കാർ നടപടി സ്വാഗതാർഹമാണ്​. ത​ാൻ അധികാരത്തിലിരുന്ന സമയത്ത്​ ജയ്​ശെക്കെതിരെ കൂടുതൽ നടപടികളെട​ുക്കാൻ കഴിഞ്ഞില്ല. ഇന്നത്തേതിൽ നിന്ന്​ വ്യത്യസ്​തമായ സാഹചര്യമാണ്​ ആ കാലഘട്ടത്തിൽ പാകിസ്​താനിൽ ഉണ്ടായിരുന്നത്​. ജയ്​ശെക്കെതിരെ ഏ​െതങ്കിലും തരത്തിലുള്ള നടപടിയെടുക്കാൻ നിർബന്ധിതനായിട്ടില്ലെന്നും മുശറഫ്​ പറഞ്ഞു.

പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ജ​യ്​​ശെ മു​ഹ​മ്മ​ദ്​ ഏ​റ്റെ​ടു​ത്ത​ത്​ പാ​കി​സ്​​താ​നി​ൽ വെ​ച്ച​ല്ലെ​ന്നും രാജ്യം നിരോധിച്ച സംഘടനയാണ്​ അതെ​ന്നും കഴിഞ്ഞ ദിവസം ഇ​ൻ​റ​ർ സ​ർ​വി​സ്​ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ആ​സി​ഫ്​ ഗ​ഫൂ​ർ അ​വ​കാ​ശ​പ്പെ​ട്ടിരുന്നു. ഇൗ സാഹചര്യത്തിയാണ്​ പാക്​ ഇൻറലിജൻസ്​ വിഭാഗം ജ​യ്​​ശെയെ ഉപയോഗിച്ചുവെന്ന മുശറഫി​​െൻറ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്​.

പുൽവാമ ആക്രമണം ഉൾപ്പെടെ ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ പങ്കുള്ള ജ​യ്​​​ശെ മു​ഹ​മ്മ​ദ്​ ത​ല​വ​ൻ മ​സ്​​ഉൗ​ദ്​ അ​സ്​​ഹ​ർ പാ​കി​സ്​​താ​നി​ലാണുള്ളത്​.


Tags:    
News Summary - Pakistan Intelligence Used Jaish For Attacks In India: Pervez Musharraf- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.