ഇസ്ലാമാബാദ്: പാക് ഇൻറർനാഷനൽ എയർലൈൻസ് 46 വിമാനങ്ങൾ ആളില്ലാതെ പറത്തിയെന്ന് റിപ്പോർട്ട്. 2016-17 വർഷത്തിലാണ് പാക് വിമാന കമ്പനി ആളില്ലാതെ സർവിസ് നടത്തിയത്. ജിയ ോ ന്യൂസാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തു വിട്ടത്.
ഇത്തരത്തിൽ സർവിസ് നടത്തിയതുമൂലം 180 മില്യൺ പാകിസ്താനി രൂപ വിമാന കമ്പനിക്ക് നഷ്ടമുണ്ടായെന്നും കണക്കാക്കുന്നു. ഹജ്ജിനും ഉംറക്കുമായി അധികമായി സർവിസ് നടത്തിയ 36 വിമാനങ്ങളിലും ആളുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നതെന്നാണ് പാക് എയർലൈൻസിെൻറ വിലയിരുത്തൽ. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താൻ എയർലൈൻസ് ഏകദേശം 1000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.