ഇസ്ലാമാബാദ്: പാനമ പേപ്പർ കേസിലെ വിധി അശ്ലീലമാണെന്ന് പ്രസ്താവിച്ച പാകിസ്താൻ പ്രധാനമന്ത്രി ശാഹിദ് അബ്ബാസിക്കെതിരെ കോടതി നോട്ടീസ്. അഭിഭാഷകനായ അസ്ഹർ സിദ്ദീഖി ശാഹിദ് അബ്ബാസിക്കെതിരെ നൽകിയ ഹരജിയിലാണ് നടപടി. പ്രധാനമന്ത്രിയുടെ പ്രസ്താവന കോടതിയെ അവഹേളിക്കുന്നതാണെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. ഇത് കോടതിയലക്ഷ്യത്തിെൻറ പരിധിയിൽ വരുന്നതാണെന്നും സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഹരജിക്കാരൻ ആരോപിക്കുന്നു.
കഴിഞ്ഞ ജൂലൈ 28ന് പാനമ പേപ്പർ കേസിൽ വിധി പറഞ്ഞ പാക് സുപ്രീംകോടതി മുൻ പ്രധാനമന്ത്രി നവാസ് ശരീഫിനെതിരെ മൂന്ന് അഴിമതിക്കേസുകൾ ചുമത്താൻ ഉത്തരവിട്ടിരുന്നു. കോടതി വിധിക്കെതിരെ നവാസ് ശരീഫും മകൾ മറിയമും അവഹേളനപരമായ പ്രസ്താവനകൾ നടത്തിയിരുന്നതായി അസ്ഹർ സിദ്ദീഖി ചൂണ്ടിക്കാട്ടി. ജനുവരി 15ന് മുമ്പ് മറുപടി നൽകണമെന്നാണ് കോടതി ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.