ലാഹോർ: പാകിസ്താനിൽ അടുത്ത വർഷം ജൂണിൽ പൊതുതെരഞ്ഞെടുപ്പു നടക്കുന്നതുവരെ ശാഹിദ് അബ്ബാസിക്ക് അധികാരത്തിൽ തുടരാൻ സാധ്യത തെളിയുന്നു. പ്രധാനമന്ത്രിസ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ട ശഹബാസ് ശരീഫ് പഞ്ചാബ് മുഖ്യമന്ത്രിയായി തുടരണമെന്ന് സ്ഥാനമൊഴിഞ്ഞ നവാസ് ശരീഫ് താൽപര്യപ്പെട്ടതിനെ തുടർന്നാണിത്. നേരത്തേ ശഹബാസ് പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതുവരെ ആ സ്ഥാനത്ത് തുടരണമെന്നായിരുന്നു ശാഹിദിന് ലഭിച്ച നിർദേശം. അതനുസരിച്ച് 45 ദിവസത്തിനകം ശഹബാസ് പാർലമെൻറിലേക്ക് യോഗ്യത നേടുന്നതോടെ അദ്ദേഹം അധികാരം ൈകമാറും.
എന്നാൽ, ശഹബാസ് പഞ്ചാബ് മുഖ്യമന്ത്രിയായി തുടരണോ വേണ്ടയോ എന്നതു ചർച്ചചെയ്യാൻ നവാസ് ശരീഫ് തെൻറ വസതിയിൽ ഉന്നതയോഗം വിളിച്ചുചേർത്തിട്ടുണ്ട്. പഞ്ചാബ് നവാസിെൻറ പാർട്ടിയെ സംബന്ധിച്ച് പ്രധാനമാണ്. അതിനാൽ രാഷ്ട്രീയ പരിചയമില്ലാത്തവരുടെ കൈകളിലേക്ക് മുഖ്യമന്ത്രിസ്ഥാനം കൈമാറാൻ പാർട്ടി ഉദ്ദേശിക്കുന്നില്ല.
ശഹബാസിനെ പ്രധാനമന്ത്രിയാക്കി, ഭരണപരിചയമില്ലാത്തവരിൽ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം ഏൽപിക്കുന്നത് ബുദ്ധിപരമായ തീരുമാനമല്ലെന്ന് റന സനദുല്ല ഉൾപ്പെടെയുള്ള പാർട്ടി എം.പിമാർ നവാസിനെ ധരിപ്പിച്ചിരുന്നു. ശഹബാസ് പ്രധാനമന്ത്രിയാവുന്നതിനോട് താൽപര്യമില്ലാത്തവരും പി.എം.എൽ-എന്നിൽ ഉണ്ട്.
അതേപോലെ ശഹബാസിെൻറ മകൻ ഹംസയെ പഞ്ചാബ് മുഖ്യമന്ത്രിയാക്കാൻ നവാസിനും താൽപര്യമില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനം രണ്ടുദിവസത്തിനകമുണ്ടാകുമെന്നും പാർട്ടിവൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.