പെഷാവർ: പ്രശ്നബാധിത മേഖലയായ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ചാവേർ സ്ഫോടനത്തിൽ സ്ഥാനാർഥിയും ഡ്രൈവറും കൊല്ലപ്പെട്ടു. പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി സ്ഥാനാർഥിയായ ഇക്റാമുല്ല ഗന്ധാപൂരും അദ്ദേഹത്തിെൻറ ൈഡ്രവറുമാണ് കൊല്ലപ്പെട്ടത്.
ഖൈബർ പഖ്തൂൺഖ്വയിലെ ദേര ഇസ്മാഇൗൽ ഖാനിൽ തെരഞ്ഞെടുപ്പു യോഗത്തിനു ശേഷം മടങ്ങുകയായിരുന്നു അവർ. മറ്റൊരു സംഭവത്തിൽ ജംഇയ്യത്തുൽ ഉലമ ഇസ്ലാം ഫസ്ൽ നേതാവ് അക്റം ഖാൻ ദുരാനി വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ടു. വടക്കൻ വസീറിസ്താൻ അതിർത്തിയോടു ചേർന്ന ബന്നു ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം മടങ്ങുകയായിരുന്ന അദ്ദേഹത്തിെൻറ കാറിനുനേരെ ആക്രമി വെടിയുതിർക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.