ഇസ്ലാമാബാദ്: പാനമ രേഖകളിൽ ആരോപണ വിധേയനായ മുൻ പാക് പ്രധാനമന്ത്രി നവാസ് ശരീഫിെനതിരെ കുറ്റം ചുമത്തുന്ന നടപടി അടുത്ത ആഴ്ചയിലേക്ക് മാറ്റി. ഒരാഴ്ചക്കിടെ രണ്ടാമത്തെ തവണയാണ് ശരീഫ് കോടതിയിൽ ഹാജരാവുന്നത്. എന്നാൽ, അഴിമതിയിൽ ഉൾപ്പെട്ട ശരീഫിെൻറ മക്കൾ കോടതിയിൽ ഹാജരാവാത്തതിനെ തുടർന്ന് ശരീഫിനെതിരായ കുറ്റംചുമത്തൽ ഒമ്പതുവരെ മാറ്റിവെക്കുകയായിരുന്നു.
ശരീഫിെൻറ ഭാര്യ കുൽസൂമിെൻറ അർബുദ ചികിത്സാർഥം ആൺമക്കളായ ഹുസൈൻ, ഹസ്സൻ, മകൾ മർയം എന്നിവർ ലണ്ടനിൽ ആണ് ഇപ്പോൾ. മൂന്നുപേരും മർയമിെൻറ ഭർത്താവ് മുഹമ്മദ് സഫ്ദറും ഒക്ടോബർ ഒമ്പതിന് കോടതി മുമ്പാകെ ഹാജരാവുമെന്ന് കരുതുന്നു. കുറ്റം ചുമത്തിയതിനു ശേഷമേ 67കാരനായ ശരീഫിനെ ജയിലിൽ അടക്കാനാവൂ. ലണ്ടനിലായിരുന്ന ശരീഫ് അവിടെനിന്ന് എത്തിയതിെൻറ പിറ്റേ ദിവസം സെപ്റ്റംബർ 26ന് കോടതിയിൽ ഹാജരായിരുന്നു. അദ്ദേഹത്തിനെതിരായ കേസ് രാഷ്ട്രീയ പകപോക്കലാണെന്നാണ് കുടുംബം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.