ഇസ്ലാമാബാദ്: സർക്കാറിെൻറ കൈവശമുള്ള ആഡംബര കാറുകൾ ഉപയോഗിച്ച കേസിൽ പാകിസ്ത ാൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിനെ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ ചോദ്യംചെയ്തു. അനധികൃത സ്വത്ത് സമ്പാദനകേസിൽ 10 വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന ശരീഫിനെ ലാഹോറിലെ കോട്ലഖ്പത് ജയിലിലെത്തിയാണ് ചോദ്യംചെയ്തത്.
രാജ്യത്തിന് ലഭിച്ച സമ്മാനങ്ങൾ ഉപയോഗിക്കാനുള്ള അവകാശം പ്രധാനമന്ത്രിയെന്ന നിലയിൽ തനിക്കുണ്ടെന്നും സർക്കാറിെൻറ കൈവശമുള്ള ആഡംബര കാറുകൾ ഉപയോഗിച്ചത് ആ ആനുകൂല്യം ഉപയോഗപ്പെടുത്തിയാണെന്നും ശരീഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.