ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിെൻറ മുഖ്യ ആസൂത്രകനും ജമാഅത്തുദ്ദഅ്വ തലവനുമായ ഹാഫിസ് സഇൗദിെൻറ റാലിയിൽ പെങ്കടുത്ത പാകിസ്താനിലെ അംബാസഡറെ ഫലസ്തീൻ തിരിച്ചുവിളിച്ചു. യു.എന്നിെൻറ ഭീകരപട്ടികയിലുള്ള ഹാഫിസ് സഇൗദുമായി അംബാസഡർ വേദി പങ്കിട്ടതിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഫലസ്തീൻ, അംബാസഡർ വാലിദ് അബൂ അലിയെ തിരിച്ചുവിളിക്കുകയായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക സഹകരണ വിഭാഗം സെക്രട്ടറി വിജയ് ഗോഖല ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്നാൻ അബു അൽഹൈജയെ വിളിച്ചുവരുത്തിയാണ് കടുത്ത പ്രതിഷേധം അറിയിച്ചത്.
വാലിദ് അബൂ അലിയെ തിരിച്ചുവിളിക്കാൻ തീരുമാനിച്ചതായി ഫലസ്തീൻ അംബാസഡറാണ് സർക്കാറിനെ അറിയിച്ചത്. ഇന്ത്യയുമായി ഫലസ്തീനുള്ള മികച്ച ബന്ധം അങ്ങേയറ്റം വിലമതിക്കുന്നുവെന്നും ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണക്കുന്നുവെന്നും അബൂ അൽഹൈജ പറഞ്ഞു. വിഷയം ഗുരുതരമാണ്. അംബാസഡറുടെ നടപടി അംഗീകരിക്കാനാവില്ല. അദ്ദേഹത്തോട് ദിവസങ്ങൾക്കുള്ളിൽ മടങ്ങാൻ ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു.
ഇന്ത്യക്കെതിരെ ഭീകരപ്രവർത്തനം നടത്തുന്നവരുമായി ബന്ധമുണ്ടാവില്ലെന്നും ഫലസ്തീൻ ഇന്ത്യക്ക് ഉറപ്പുനൽകി. ഹാഫിസ് സഇൗദ് നേതൃത്വംനൽകുന്ന ദിഫാഇ പാകിസ്താൻ മുന്നണി വെള്ളിയാഴ്ച റാവൽപിണ്ടിയിൽ സംഘടിപ്പിച്ച റാലിയിലാണ് പാകിസ്താനിലെ ഫലസ്തീൻ അംബാസഡർ പെങ്കടുത്തത്. സഇൗദുമൊത്തുള്ള ചിത്രവും പുറത്തുവന്നിരുന്നു.
വിഷയം ഇന്ത്യയിലെ ഫലസ്തീൻ അംബാസഡറുടെയും ഫലസ്തീൻ അതോറിറ്റിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്കുമാറും പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.