ഗസ്സ സിറ്റി: നാലു ദിവസം നീണ്ട ചരിത്ര സന്ദർശനത്തിനു ശേഷം ഫലസ്തീൻ പ്രധാനമന്ത്രി റാമി ഹംദല്ല ഗസ്സയിൽനിന്ന് മടങ്ങി. ഹമാസും ഫത്്ഹും തമ്മിലുള്ള പതിറ്റാണ്ടോളം നീണ്ട ഭിന്നതക്ക് വിരാമമിട്ടാണ് അദ്ദേഹത്തിെൻറ മടക്കം. ഇൗജിപ്തിെൻറ തലസ്ഥാനമായ കൈറോയിൽ തുടർ ചർച്ചകൾക്കായി ഇരുവിഭാഗവും സന്ധിക്കാനും തീരുമാനമായി. യാത്ര തിരിക്കുന്നതിനു മുമ്പ് ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയും കടൽവെള്ളത്തിൽനിന്ന് ഉപ്പു കുറുക്കുന്ന പ്ലാൻറും ഹംദല്ലയും ഇതര മന്ത്രിമാരും സന്ദർശിച്ചു.
വടക്കൻ ഗസ്സയിൽ ഇസ്രായേലിെൻറ നിയന്ത്രണത്തിലുള്ള ഇറെസ് അതിർത്തിയിലൂടെ വെസ്റ്റ് ബാങ്കിലെ റാമല്ലയിലേക്കാണ് അവർ പോയത്. അവിടെ ഫത്ഹിെൻറ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഗസ്സ മുനമ്പും അതിലെ മന്ത്രിമാരും ഇനി ദേശീയ െഎക്യ സർക്കാറിെൻറ കീഴിൽ ആയിരിക്കുമെന്നും ഒന്നിച്ചു പ്രവർത്തിക്കാനുള്ള പിന്തുണ നൽകുമെന്നും ഹമാസ് വാർത്തക്കുറിപ്പിൽ അറിയിച്ചു. 2007ൽ തെരഞ്ഞെടുപ്പിൽ തോറ്റതോടെയാണ് ഫത്ഹിന് ഗസ്സക്കു മേലുള്ള നിയന്ത്രണം നഷ്ടമായത്.
എന്നാൽ, ഗസ്സയുടെ അധികാര കൈമാറ്റത്തിന് സന്നദ്ധത പ്രകടിപ്പിച്ച് ഹമാസ് കഴിഞ്ഞ മാസം നടത്തിയ പ്രഖ്യാപനം പുതിയ വഴിത്തിരിവാകുകയായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ഗസ്സയിൽ ചേർന്ന ഫലസ്തീൻ മന്ത്രിസഭയുടെ പ്രത്യേക യോഗവും പുതിയ ചരിത്രമായി. ഭിന്നതകളെല്ലാം മറന്ന് ഒന്നാവുന്ന ചരിത്ര നിമിഷമാണ് ഇതെന്നാണ് പ്രധാനമന്ത്രി റാമി ഹംദല്ല യോഗത്തെ വിശേഷിപ്പിച്ചത്.
ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിെൻറ നിർദേശപ്രകാരം ഗസ്സയുടെ ഹൃദയത്തിൽ നിന്നുകൊണ്ട് ലോകത്തോട് ചില കാര്യങ്ങൾ പറയാനാണ് തങ്ങൾ എത്തിയതെന്നും രാഷ്ട്രീയപരവും ഭൂമിശാസ്ത്രപരവുമായ െഎക്യം ഇല്ലാതെ വെസ്റ്റ് ബാങ്കിനും ഗസ്സക്കും നിലനിൽക്കാനാവില്ലെന്നും സന്ദർശനത്തിെൻറ ആദ്യ ദിവസം നടത്തിയ വാർത്തസമ്മേളനത്തിൽ ഹംദല്ല പറഞ്ഞിരുന്നു.
ഒത്തൊരുമയോടെ മുന്നോട്ടു പോയാൽ മാത്രമേ നമ്മുടെ ലക്ഷ്യങ്ങൾ നേടാനും ഫലസ്തീനിെൻറ രാഷ്ട്രീയ സംവിധാനത്തെ സംരക്ഷിക്കാനും കഴിയുകയുള്ളൂവെന്ന് മനസ്സിലാക്കുന്നുെവന്നും ഹംദല്ല കൂട്ടിച്ചേർത്തു. ഗസ്സ മുനമ്പിലൂടെ ഫലസ്തീൻ അതോറിറ്റിയുടെ പ്രവർത്തകരെ കടത്തിവിടാത്തതടക്കമുള്ള നിരവധി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് കമ്മിറ്റികൾ രൂപവത്കരിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രണ്ട് വർഷത്തിനിടെ ആദ്യമായാണ് ഹംദല്ലയുടെ ഗസ്സ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.