ജറൂസലം: ഗസ്സയിലേക്കുള്ള യാത്രാമേധ്യ ഫലസ്തീൻ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ലക്ഷ്യം വെച്ച് സ്ഫോടനം. ആക്രമണത്തിൽനിന്ന് റാമി ഹംദുല്ല രക്ഷപ്പെട്ടു. ഇസ്രായേലുമായി അതിർത്തി പങ്കിടുന്ന വടക്കൻ ഗസ്സയിലെ ബയ്ത് ഹനൂൻ ചെക്േപായൻറിലൂടെ ഹംദുല്ലയുടെ വാഹനവ്യൂഹം കടന്നുപോയ ഉടെനയായിരുന്നു സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. അഞ്ചു പേർക്ക് പരിക്കേറ്റു. ഹംദുല്ലയുടെ സംഘത്തിലെ മൂന്നു വാഹനങ്ങൾ തകർന്നു. ഗസ്സയിലേത് ഫലസ്തീൻ പ്രധാനമന്ത്രിയുടെ അത്യപൂർവ സന്ദർശനമാണ്.
മലിനീകരണ പ്ലാൻറിെൻറ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു ഹംദുല്ലയുടെ ഗസ്സയാത്ര. 2007ലാണ് പ്ലാൻറ് നിർമിക്കാൻ ധാരണയായത്. മലിനീകരണ റിസർവോയറുകൾ തകർന്ന് അഞ്ചു തൊഴിലാളികൾ മരിച്ച സംഭവത്തോടെയായിരുന്നു അത്. പ്ലാൻറിെൻറ നിർമാണത്തിന് ലോകബാങ്കും യൂറോപ്യൻ യൂനിയനും 7.5 കോടി ഡോളർ സഹായം നൽകിയിരുന്നു. നാലു നഗരങ്ങളിലെ വെള്ളം ശുദ്ധീകരിച്ച് കാർഷികാവശ്യങ്ങൾക്കും മറ്റും ഉപയുക്തമാക്കുന്നതാണ് പദ്ധതി. അവശേഷിക്കുന്ന വെള്ളം കടലിലേക്ക് ഒഴുക്കിവിടും.
ഫലസ്തീൻ അതോറിറ്റി ഇൻറലിജൻസ് മേധാവി മജീദ് ഫറാജ് ആയിരുന്നു സംഘത്തലവൻ. ആക്രമണത്തിനു പിന്നിൽ ഹമാസ് ആണെന്ന് ഫത്ഹ് ആരോപിച്ചു. ഗസ്സയിൽ തങ്ങളുടെ നേതാക്കൾക്ക് സുരക്ഷയൊരുക്കുന്നതിൽ ഹമാസിന് പാളിച്ച പറ്റി. സമാധാനശ്രമങ്ങൾക്ക് തുരങ്കംവെക്കാൻ ലക്ഷ്യമിട്ടാണ് ഇൗ ആക്രമണമെന്നും സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ഫത്ഹ് വക്താവ് കുറ്റപ്പെടുത്തി.
ഏതാനും പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്. ഏറെ കാലത്തെ ഭിന്നത മറന്ന് കഴിഞ്ഞ ഒക്ടോബർ 13ന് ഫത്ഹും ഹമാസും ഇൗജിപ്ത് തലസ്ഥാനമായ കൈറോയിൽവെച്ച് സമാധാന ഉടമ്പടി ഒപ്പുവെച്ചിരുന്നു. ഗസ്സയിലെ ഉപരോധങ്ങൾ പിൻവലിക്കാനും ഐക്യ ഫലസ്തീെൻറ ഭാഗമായി ഇൗ വർഷം അവസാനം പൊതുതെരഞ്ഞെടുപ്പ് നടത്താനും ധാരണയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.