മനില: തെക്കൻ ഫിലിപ്പീൻസിൽ ടെമ്പിൻ കൊടുങ്കാറ്റിൽപ്പെട്ട് 132 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നും ഡസൻകണക്കിന് ആളുകളെ കാണാതായതായും അധികൃതർ അറിയിച്ചു. രാജ്യത്തെ ദ്വീപസമൂഹങ്ങളിലെ രണ്ടാമത്തെ വലിയ ദ്വീപായ മിണ്ടനാവോ ദ്വീപിലാണ് വെള്ളിയാഴ്ച കൊടുങ്കാറ്റ് വീശിയടിച്ചത്. ടുബോഡ് നഗരത്തിന് സമീപമുള്ള ദലാമ ഗ്രാമത്തിലും ലനാേവാ ദേൽ നോർടേ പ്രവിശ്യയിലും കൊടുങ്കാറ്റ് നാശം വിതക്കുകയായിരുന്നു.
കനത്ത വെള്ളപ്പൊക്കത്തിലും മണ്ണൊലിപ്പിലും ചെറു ഗ്രാമം മുഴുവൻ ഒലിച്ചുപോയി. ശനിയാഴ്ച വൈകീട്ട് ടെമ്പിൻ കൊടുങ്കാറ്റ് തെക്കൻ ദ്വീപായ പലവനിലേക്ക് നീങ്ങിയതായാണ് വിവരം. കൊടുങ്കാറ്റിൽ ഏകദേശം 12,000ത്തിലധികം ആളുകൾ ഭവനരഹിതരായി. െപാലീസും പട്ടാളക്കാരും ഗ്രാമവാസികളും ചേർന്നാണ് ഗ്രാമത്തിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കി മൃതശരീരങ്ങൾ കണ്ടെടുക്കുന്നത്. മറ്റു ഗ്രാമങ്ങളിലെയും നാശനഷ്ടങ്ങൾ കൂടി കണക്കാക്കിയാൽ മരണസംഖ്യ ഇനിയും ഉയരുമെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
മിണ്ടനാവോയിലെ ഏകദേശം മൂന്നു നഗരങ്ങൾ കൊടുങ്കാറ്റിൽ നശിച്ചതായി പ്രാദേശിക വാർത്തചാനൽ പറയുന്നു. ഒരു വർഷത്തിൽ ഏകദേശം 20 കൊടുങ്കാറ്റെങ്കിലും ഉണ്ടാകാറുണ്ട്. എന്നാൽ, രണ്ടുകോടി ജനങ്ങൾ ജീവിക്കുന്ന മിണ്ടനാവോ ദ്വീപിൽ കൊടുങ്കാറ്റ് ഭീഷണിയാകാറില്ലായിരുന്നു. കഴിഞ്ഞ ആഴ്ച മധ്യ ഫിലിപ്പീൻസിൽ വീശിയടിച്ച േക-ടക്ക് ചുഴലിക്കാറ്റിൽ 54 പേർ മരിച്ചിരുന്നു. 24 പേരെ കാണാതായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.