മനില: ചെരിപ്പുകടയിൽനിന്ന് തുടങ്ങി ഫിലിപ്പീൻസിലെ കോടീശ്വനായി മാറിയ ഹെൻറി സീയ് (94) അന്തരിച്ചു. വാർധക്യസഹജമായ രോഗം കാരണം ചികിത്സയിലായിരുന്നു. മക്കളാണ് മരണവിവ രം മാധ്യമങ്ങളെ അറിയിച്ചത്. ബ്ലൂബെർഗ് ബില്യണെയർ ഇൻഡക്സ് പ്രകാരം ഫിലിപ്പീൻസിലെ ഏറ്റവും വലിയ ധനികനാണ് സീയ്.
1948ലാണ് തലസ്ഥാന നഗരിയിൽ ഹെൻറി സീയ് ചെറിയൊരു ചെരിപ്പുകടയുമായി ബിസിനസ് ലോകത്തേക്ക് കാലെടുത്തുവെച്ചത്. വർഷങ്ങൾ പിന്നിട്ടപ്പോൾ ഫിലിപ്പീൻസിലെ ഏറ്റവും വലിയ ധനികനായി സീയ് വളർന്നു. മരിക്കുേമ്പാൾ 720 കോടി ഡോളറാണ് (ഏകദേശം 513,03,60,00,000 രൂപ) സീയുടെ ആസ്തി.
ബാങ്കുകളും ഹോട്ടലുകളും ചൈനയിലുൾപ്പെടെ ഷോപ്പിങ് മാളുമടക്കം നിരവധി ആസ്തികളുണ്ട് ഇദ്ദേഹത്തിന്. കഴിഞ്ഞ വർഷം േഫാബ്സ് മാസിക പുറത്തുവിട്ട ധനികരുടെ പട്ടികയിൽ ലോകത്തെ 52ാം സ്ഥാനത്തായിരുന്നു. ജോർജ് സോറോസിനെയും റൂപർട്ട് മർഡോകിനെയും ഇലോൺ മസ്കിനെയും പിന്തള്ളിയാണ് സീയ്മുന്നിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.