ജക്കാര്‍ത്ത: ലോകത്ത് ഏറ്റവും കൂടുതല്‍ ഇൻറര്‍നെറ്റ് ഉപയോഗിക്കുന്ന രാജ്യം ഫിലിപ്പീൻ സ് ആണെന്ന് റിപ്പോർട്ട്. പ്രതിദിനം ശരാശരി പത്ത് മണിക്കൂര്‍ രണ്ട് മിനിറ്റ് നേരമാണ് ഫിലിപ്പീന്‍കാരുടെ ഇൻറര്‍നെറ്റ് ഉപയോഗം.
തായ്ലന്ഡും ഇന്തോനേഷ്യയും ഈ പട്ടികയിലെ ആദ്യ അഞ്ചില്‍ ഉള്‍പ്പെടുന്നു. ഹൂട്ട് സ്യൂട്ടും വീആര്‍ സോഷ്യലും പുറത്തുവിട്ട ഡിജിറ്റല്‍ ഇന്‍ 2019 എന്ന റിപ്പോര്‍ട്ടിലാണ് വിവരങ്ങൾ. തെക്ക് കിഴക്കന്‍ ഏഷ്യയിലേയും ലാറ്റിനമേരിക്കയിലേയും വികസ്വര രാജ്യങ്ങളാണ് ഇൻറര്‍നെറ്റ് ഉപയോഗ സൂചികയില്‍ മുന്നിലുള്ളത്.
ഏറ്റവും കുറവ് സമയം ഇൻറര്‍നെറ്റിൽ ചെലവഴിക്കുന്നത് ജപ്പാന് ആണ്. പ്രതിദിനം മൂന്ന് മണിക്കൂര്‍ 45 മിനിറ്റ് മാത്രം. ഇൻറർനെറ്റിൽ കഴിഞ്ഞ വര്‍ഷം കുതിച്ചുചാട്ടം നടത്തിയ രാജ്യം ഇന്ത്യയാണ്. ഇന്ത്യയില്‍ 41 ശതമാനമാണ് ഇൻറർനെറ്റ് വളര്‍ച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.