തായ്പേയ്: നാണയങ്ങൾ ഭക്ഷിക്കുന്ന കടലാമ ഇനിയില്ല. രക്തത്തിൽ മാരകവിഷം കലർന്നായിരുന്നു 25 വയസ്സുള്ള കടലാമയുടെ അന്ത്യം. ‘കാശുകുടുക്ക’യായി അറിയപ്പെട്ടിരുന്ന ആമയുടെ വയറ്റിൽനിന്ന് നാണയങ്ങൾ പുറത്തെടുക്കാൻ കഴിഞ്ഞാഴ്ച ബാേങ്കാകിലെ വെറ്ററിനറി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. 1000 നാണയങ്ങളാണ് ഇങ്ങനെ പുറത്തെടുത്തത്.
അവളെ ശസ്ത്രക്രിയക്കു വിധേയയാക്കുേമ്പാൾ അഞ്ചു കിലോഗ്രാം നാണയങ്ങൾ വയറ്റിലുണ്ടായിരുന്നു. ഏഴു മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കു ശേഷമാണ് നാണയങ്ങൾ പുറത്തെടുത്തത്.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും അതിനു ശേഷം വിഷബാധയേറ്റാണ് ആമ മരണം പൂകിയത്. തായ്ലൻഡിലെ ചോൻബുരി പ്രവിശ്യയിലെ തടാകത്തിലേക്ക് ആളുകൾ എറിഞ്ഞുകൊടുക്കുന്ന നാണയങ്ങളാണ് ആമ ഭക്ഷിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.