ധാക്ക: നാലുദിവസത്തെ മ്യാന്മർ സന്ദർശനത്തിനുശേഷം ഫ്രാൻസിസ് മാർപാപ്പ അയൽരാജ്യമായ ബംഗ്ലാദേശിലെത്തി. മൂന്നുദിവസമാണ് പോപ്പ് ബംഗ്ലാദേശിൽ തങ്ങുക.
ഇവിടെ റോഹിങ്ക്യൻ അഭയാർഥികളുടെ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. ധാക്ക അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാർപാപ്പയെ പ്രസിഡൻറ് അബ്ദുൽ ഹാമിദിെൻറ നേതൃത്വത്തിൽ സർക്കാർപ്രതിനിധികളും കത്തോലിക്കസഭ ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു.
സന്ദർശനത്തിന് മുന്നോടിയായി കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച അദ്ദേഹം വിശ്വാസികൾക്ക് കുർബാനയർപ്പിക്കും. ഒരു ലക്ഷത്തോളംപേർ ഇതിൽ പെങ്കടുക്കുമെന്നാണ് കരുതപ്പെടുന്നത്. രാജ്യത്തിെൻറ ആകെ ജനസംഖ്യയായ 16കോടിയിൽ 0.5 ശതമാനം മാത്രമാണ് ക്രിസ്തുമത വിശ്വാസികളുള്ളത്.
ക്രിസ്ത്യൻ ന്യൂനപക്ഷത്തിനെതിരായി ചില ഭീകരവാദ സംഘങ്ങൾ ബംഗ്ലാദേശിൽ ആക്രമണം നടത്തിയിരുന്നു.
ഇത്തരം ആക്രമണങ്ങളെ മാർപാപ്പ സന്ദർശനത്തിൽ അപലപിക്കുമെന്നാണ് കരുതപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.