സിയോൾ: െഎക്യരാഷ്ട്ര സഭ ഏർപ്പെടുത്തിയ ഉപരോധങ്ങൾ നില നിൽക്കേ ഉത്തരകൊറിയ കൂടുതൽ മിസൈൽ പരീക്ഷിക്കാനൊരുങ്ങന്നതായി റിപ്പോർട്ട്. നിർമാണശാലയിൽ നിന്ന് ഉത്തരകൊറിയ മിസൈലുകൾ കൊണ്ട് പോകുന്നത് സംബന്ധിച്ച് വിവരം ലഭിച്ചുവെന്ന് ദക്ഷിണകൊറിയയുടെ രഹസ്യാന്വേഷണ എജൻസിയുടെ അവകാശപ്പെട്ടു.
നിർമാണശാലയിൽ നിന്ന് ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിെൻറ വടക്കൻ പ്രദേശത്തേക്ക് മിസൈലുകൾ കൊണ്ടു പോയെന്നാണ് വിവരം. എന്നാൽ ഇതുസംബന്ധിച്ച് പൂർണമായ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് ദക്ഷിണകൊറിയൻ രഹസ്യാന്വേഷണ എജൻസി അറിയിച്ചു.
ഒക്ടോബർ 10ന് ഉത്തരകൊറിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പത്താം വാർഷികമാണ്. ഇതിനോട് അനുബന്ധിച്ച് മിസൈൽ പരീക്ഷണം രാജ്യം നടത്തിയേക്കുമെന്നാണ് ദക്ഷിണകൊറിയയുടെ ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.