ധാക്ക: ബംഗാൾ ഉൾക്കടലിൽനിന്ന് രക്ഷപ്പെടുത്തിയ 280ഓളംവരുന്ന റോഹിങ്ക്യൻ അഭയാർഥികളെ ബംഗ്ലാദേശ് നാവികസേന പാർപ്പിച്ചത് പ്രളയസാധ്യത ഏറെയുള്ള ബാസർ ചാർ ദ്വീപിൽ.
കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായാണ് അഭയാർഥികൾക്ക് 14 ദിവസം ദ്വീപിൽ സമ്പർക്കവിലക്ക് ഏർപ്പെടുത്തിയതെന്നാണ് സേനയുടെ വിശദീകരണം.
വ്യാഴാഴ്ചയാണ് ബംഗാൾ ഉൾക്കടലിെൻറ വടക്കൻ തീരത്ത് പൊട്ടിപ്പൊളിഞ്ഞ ബോട്ടിൽ 280ഓളം വരുന്ന റോഹിങ്ക്യൻ അഭയാർഥികൾ നാവികസേനയുടെ ശ്രദ്ധയിൽപെടുന്നത്. ഭക്ഷണം ലഭിക്കാതെ പട്ടിണിയിലായിരുന്നു ഇവരെന്ന് നാവികസേന ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്നാൽ, വെള്ളപ്പൊക്കഭീഷണി നേരിടുന്ന ദ്വീപിൽ അഭയാർഥികളെ പാർപ്പിച്ച നാവിക സേനയുടെ നടപടിക്കെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.