ഹിബ്രോൺ: ഫലസ്തീനിൽ ചിലപ്പോൾ സദ്ദാമും കാസ്ട്രോയും ഹിറ്റ്ലറും ഒന്നിച്ചു ചായ കുടിക്കും. തമാശയെന്നു തോന്നിയേക്കാം. എന്നാൽ,യാഥാർഥ്യമാണിത്. പോരാട്ടവീര്യം പകർന്ന ജന നേതാക്കളുടെയും തങ്ങളുടെ രാഷ്ട്രീയ അവകാശങ്ങെള പിന്തുണച്ചവരുടെയും പേരുകൾ മക്കൾക്ക് നൽകുക എന്നത് രാഷ്ട്രീയ സംഘർഷത്തിൽ ജീവിക്കുന്ന ഫലസ്തീനികളുടെ പ്രതിരോധമാർഗങ്ങളിലൊന്നാണ്. എന്നാൽ ഹിറ്റ്ലർ പോലുള്ള ചില പേരുകൾ പലർക്കും പിന്നീട് വലിയ തലവേദയായി മാറിയിട്ടുമുണ്ട്. ഹിബ്രോണിലെ 41കാരനായ അധ്യാപകൻ ഹിറ്റ്ലർ അബൂ ഹമദ് അവരിൽ ഒരാളാണ്.
1967ലെ യുദ്ധത്തിലാണ് ഫലസ്തീെൻറ വലിയൊരു ഭാഗം ഇസ്രായേൽ അധീനപ്പെടുത്തുന്നത്. ഇസ്രായേൽ കൈയേറ്റത്തിെൻറ കയ്പ് മാറുന്നതിന് മുമ്പ് 1976ലാണ് അബൂ ഹമദിെൻറ ജനനം. അന്ന് ഇസ്രായേലിന് നൽകാവുന്ന രൂക്ഷമായ രാഷ്ട്രീയ സന്ദേശമായിരുന്നു ജൂത വിശ്വാസികളെ കൂട്ടക്കൊല ചെയ്ത ഹിറ്റ്ലറിെൻറ പേരിനെ അംഗീകരിക്കുക എന്നത്. അതാണ് അബൂ ഹമദിെൻറ പിതാവ് ചെയ്തതും. ‘‘അധിനിവേശത്തെ പ്രകോപിപ്പിക്കാനാണ് എെൻറ പിതാവ് ഇൗ പേര് തിരഞ്ഞെടുത്തത്’’ - അദ്ദേഹം പറഞ്ഞു.
തെൻറ പേര് സ്കൂളിലെ കുട്ടികൾക്കിടയിൽ പ്രശസ്തമാണെങ്കിലും ഇസ്രായേൽ ചെക് പോസ്റ്റുകളിൽ വലിയ പ്രശ്നമാണെന്നും അദ്ദേഹം തുടർന്നു. പേരിെൻറ പേരിൽ ഇസ്രായേൽ സൈന്യത്തിെൻറ മർദനമേൽക്കേണ്ടി വന്നിട്ടുണ്ട്. ഹിറ്റ്ലറെ പോലെ ജൂത മതവിശ്വാസികളോട് വിരോധമില്ലെന്നും ഇസ്രായേൽ അധിനിവേശത്തോട് മാത്രമാണ് എതിർപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പേരിെൻറ പേരിൽ ഇസ്രായേൽ സൈന്യത്തിൽനിന്ന് പീഡനം ഏറ്റിട്ടുണ്ട് ഇവിടത്തെ ‘സദ്ദാം ഹുസൈനും’. ഫലസ്തീനിലെ ഹിറ്റ്ലറും സദ്ദാമും നേരിട്ട ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ടാവില്ല ഇവിടത്തെ യാസിർ അറഫാത്തുമാരും ചെ ഗുവേരമാരും ജിമ്മി കാർട്ടർമാരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.