ജറൂസലം: ജറൂസലം: പൊതുഫണ്ട് സ്വകാര്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തതിന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമ ിൻ നെതന്യാഹുവിെൻറ ഭാര്യ സാറക്ക് തടവുശിക്ഷ. തടവിനൊപ്പം 15000 ഡോളറിലേറെ തുക പിഴയടക്കണമെന്നും ജറൂസലം മജിസ്ട ്രേറ്റ് കോടതി ഉത്തരവിട്ടു. സംഭവത്തിൽ സാറ കുറ്റം സമ്മതിച്ചതിനു പിന്നാലെയാണ് കോടതിയുത്തരവ്. 99,300 ഡോളറാണ് (6 9,34,466 രൂപ) ഇത്തരത്തിൽ സാറ ദുരുപയോഗം ചെയ്തായി കോടതി കണ്ടെത്തി. 2010നും 2013നുമിടെയാണ് കേസിനാസ്പദ സംഭവം.
വീട്ടിൽ മുഴുവൻ സമയ പാചകക്കാരുണ്ടായിട്ടും ഇല്ലെന്ന് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് സർക്കാർ പണമുപയോഗിച്ച് കാറ്ററിങ് ഇടപാടുകാരിൽനിന്ന് ഭക്ഷണം വസതിയിലേക്ക് വരുത്തിക്കുകയായിരുന്നു. 2018ലാണ് സാറക്കെതിരെ ആരോപണമുയർന്നത്. കോടതിയിൽ കുറ്റം സമ്മതിച്ച സാറ 2800 ഡോളർ പിഴയായി നൽകാമെന്ന് സമ്മതിച്ചിരുന്നു. മാത്രമല്ല, തെൻറ കൈവശമുള്ള 12500 ഡോളർ പൊതുഫണ്ടിലേക്ക് തിരികെ നൽകാമെന്നും പറഞ്ഞു.സാറക്ക് ക്രിമിനൽ റെക്കോഡുള്ളതായി ജറൂസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
2016ലും ജോലിക്കാരനോട് മോശമായി പെരുമാറിയതിന് സാറയെ ശിക്ഷിച്ചിരുന്നു. ജോലിക്കാരന് 42000 ഡോളർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു വിധി. മറ്റൊരു ജീവനക്കാരും 63000 ഡോളർ നഷ്ടപരിഹാരമാവശ്യപ്പെട്ട് പരാതി നൽകിയിരിക്കയാണ്. നെതന്യാഹുവിനൊപ്പമാണ് സാറ കോടതിയിലെത്തിയത്. അഴിമതിയാരോപണം മൂലം പൊതുജനങ്ങൾക്കിടയിലെ സ്വീകാര്യത ഇടിഞ്ഞ നെതന്യാഹുവിന് സാറക്കെതിരായ നടപടിയും തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.