നയ്പിഡാവ്: മ്യാന്മറിലെ തുല തോലി ഗ്രാമം തീവെച്ചുനശിപ്പിച്ചതിെൻറ ഉപഗ്രഹചിത്രങ്ങൾ പുറത്ത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 30ന് ഇൗ ഗ്രാമത്തിലെ റോഹിങ്ക്യകൾക്കു നേരെ കിരാതമായ ആക്രമണമാണ് സൈന്യം നടത്തിയത്. നിരവധി സിവിലിയന്മാരെ കൂട്ടക്കുരുതി നടത്തി. മുളകൊണ്ടു കെട്ടിയുണ്ടാക്കിയ റോഹിങ്ക്യകളുടെ വീടുകൾ ചുെട്ടരിച്ചു. ഇൗ ക്രൂരതയുടെ ചിത്രങ്ങളാണ് പുറത്തായത്. ദുരന്തത്തിെൻറ നേർചിത്രങ്ങളാണിതെന്ന് ആംനസ്റ്റി ഇൻറർനാഷനൽ ചൂണ്ടിക്കാട്ടി.
വംശഹത്യ എങ്ങനെയാണ് എന്നതിെൻറ പാഠപുസ്തകമാണ് മ്യാന്മറിൽ റോഹിങ്ക്യകൾക്കെതിരെ നടക്കുന്നതെന്ന് യു.എൻ മനുഷ്യാവകാശ സംഘം കുറ്റ
െപ്പടുത്തിയിരുന്നു.
ആക്രമണം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ് സൈനികരും രാഖൈനിലെ ബുദ്ധമതക്കാരും സംഘം ചേർന്ന് റോഹിങ്ക്യകളെ കൊള്ളയടിക്കും. പിന്നീട് ഒാരോരുത്തരെയും തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തും. ജീവനോെട തീയിലേക്ക് വലിച്ചെറിഞ്ഞോ വെടിവെച്ചോ കൊലപ്പെടുത്തും. പിഞ്ചുകുഞ്ഞുങ്ങളെ നദികളിലേക്ക് വലിച്ചെറിയും. ഇത്തരത്തിലുള്ള അറുകൊലകളുടെ ദൃശ്യങ്ങളോ വാർത്തകളോ പകർത്താൻ മാധ്യമങ്ങളെ ഇവിടേക്ക് പ്രവേശിപ്പിക്കാറുമില്ല.
മൂന്നാഴ്ചക്കിടെ സൈനികരുടെ കണ്ണിൽപെടാതെ പലായനം ചെയ്യുന്നവരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു. എരിതീയിൽനിന്ന് വറചട്ടിയിലേക്ക് എന്നതു പോലെയാണ് മ്യാന്മറിൽനിന്ന് ബംഗ്ലാദേശ് അതിർത്തിയിലെത്തിയ റോഹിങ്ക്യകളുടെ അവസ്ഥ. 2012ലും സമാനമായ കൂട്ടപ്പലായനത്തിന് മ്യാന്മർ സാക്ഷ്യം വഹിച്ചിരുന്നു. അന്ന് 140,000ത്തോളം റോഹിങ്ക്യകളാണ് പിറന്നമണ്ണ് വിട്ട് പലായനം ചെയ്തത്. മനുഷ്യക്കടത്തുകാരുടെ കൈകളിൽ പെട്ടും കടലിൽ മുങ്ങിയും ഇവരിൽ ആയിരങ്ങൾ മൃതിയടഞ്ഞു. ബുദ്ധമതക്കാർക്ക് ഭൂരിപക്ഷമുള്ള മ്യാന്മറിൽനിന്ന് ഒഴിഞ്ഞുപോകാനാണ് റോഹിങ്ക്യകളോട് സൈന്യത്തിെൻറ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.