ഇസ്‌ലാമാബാദ്: കശ്മീർ വിഷയം മാത്രം അജണ്ടയാക്കി മുസ്ലിം രാജ്യങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി.) പ്രത്യേക യോഗം ചേരുന്നു. ഒ.ഐ.സി അംഗ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കുന്ന യോഗത്തെക്കുറിച്ച് പാകിസ്താൻ സന്ദർശനത്തിനിടെ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദാണ് അറിയിച്ചത്. സൗദി അറേബ്യയിൽ നടക്കുന്ന യോഗത്തിന്‍റെ ദിവസം തീരുമാനമായിട്ടില്ല.
ഒ.ഐ.സിയുടെ നീക്കം നയതന്ത്ര തലത്തിൽ ഇന്ത്യക്ക് തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
57 രാജ്യങ്ങൾ ഒ.ഐ.സിയിൽ അംഗങ്ങളാണ്. ഇന്ത്യയിലെ മുസ്ലിംകളുടെ സുരക്ഷയും പുണ്യസ്ഥലങ്ങളുടെ സംരക്ഷണവും ഉറപ്പാക്കണമെന്ന് അടുത്തിടെ ഒ.ഐ.സി പ്രസ്താവന നടത്തിയിരുന്നു. പൗരത്വ വിഷയം, ബാബരി മസ്ജിദ് തുടങ്ങിയ ഇന്ത്യയിലെ പ്രശ്നങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഒ.ഐ.സി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.