സോൾ: അതിർത്തിയിൽ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ വെടിവെപ്പ്. തങ്ങളുടെ ഗാർഡ് പോസ്റ്റിലേക്ക് ഉത്തര കൊറിയയാണ് ആദ്യം വെടിയുതിർത്തതെന്ന് ദക്ഷിണ കൊറിയൻ സൈനിക മേധാവി പറഞ്ഞു.
തുടർന്ന് ഉത്തര കൊറിയയിലേക്ക് രണ്ടുതവണ വെടിവെച്ചതായി സൈനിക മേധാവി അറിയിച്ചു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവത്തെത്തുടർന്ന് സൈന്യം മേഖലയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാഹചര്യം വിശദമായി മനസിലാക്കുന്നതിനും കൂടുതൽ അനിഷ്ട സംഭവങ്ങൾ തടയുന്നതിനും ഇരുരാജ്യങ്ങളും തമ്മിൽ ആശയവിനിമയം നടത്തുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.