സിംഗപ്പൂർ: കോവിഡ് ബാധിതരുടെ എണ്ണം റിപ്പോർട്ട് ചെയ്യുന്നതിൽ റെക്കോർഡ് മറികടന്ന് ഏഷ്യൻ രാജ്യമായ സിംഗപ്പൂർ. തി ങ്കളാഴ്ച മാത്രം 1,426 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തെക്ക് കിഴക്ക് ഏഷ്യയിലെ ഏറ്റവും വലിയ കണക്കാണിത്.
വ ൈറസ് ബാധ സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും വിദേശ തൊഴിലാളികളാണ്. മാർച്ച് 15ന് റിപ്പോർട്ട് ചെയ്തതുമായി താരതമ്യം ചെയ്യുമ്പോൾ 200 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 3,000 കേസുകളാണ് പുതുതായി കണ്ടെത്തിയത്.
സിംഗപ്പൂരിലെ തൊഴിലാളികളിൽ കൂടുതലും കുറഞ്ഞ വേതനക്കാരാണ്. വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 60 ശതമാനവും ഇത്തരം തൊഴിലാളികളാണ്. ഇന്ത്യ, myബംഗ്ലാദേശ്, മറ്റ് ദരിദ്ര ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് ലക്ഷം തൊഴിലാളികൾ കഴിയുന്നത് തിങ്ങിനിറഞ്ഞ ഡോർമിറ്ററികളിലാണ്.
20 ആളുകൾ വരെ ഒരു മുറിയിൽ കഴിയുന്നുണ്ട്. പൊതു അടുക്കള, കക്കൂസ്, മറ്റ് സൗകര്യങ്ങൾ എന്നിവയാണ് ഇവർ ഉപയോഗിക്കുന്നത്. അതിനാൽ തന്നെ സാമൂഹിക അകലം പാലിക്കാൻ സാധിക്കില്ല. നിർമാണ, ഷിപ്പിങ്, അറ്റകുറ്റപണികൾ എന്നീ മേഖലകളിലാണ് കൂടുതൽ ആളുകളും ജോലി ചെയ്യുന്നത്.
രാജ്യത്ത് 8,014 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 11 പേർ മരിച്ചു. 801 പേർ സുഖം പ്രാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.